Top
19
Sunday, November 2017
About UsE-Paper

വാട്സാപ്പ് ഫീച്ചര്‍ ലഭിച്ചു തുടങ്ങി ; അബദ്ധത്തില്‍ അയച്ച മെസേജുകളെ കുറിച്ച് ഇനി ആശങ്ക വേണ്ട

Thursday Nov 2, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > അബദ്ധത്തില്‍ സുഹൃത്തുകള്‍ക്കോ ഗ്രൂപ്പുകളിലേക്കോ പോകുന്ന സന്ദേശങ്ങളും ഫോട്ടോകളും അവര്‍ കാണുന്നതിന് മുന്‍പ് ഒഴിവാക്കാനുള്ള വാട്സാപ്പ് ഫീച്ചര്‍ ലഭിച്ചു തുടങ്ങി. അബദ്ധത്തില്‍ അയച്ച മെസേജുകള്‍ മറ്റുള്ളവര്‍ കാണുന്നതിന് മുന്‍പ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനമാണ്  വാട്സാപ്പില്‍ നിലവില്‍ വന്നത്.

ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഫീച്ചറാണ് ഇതിനായി വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌെണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും. പുതിയ സംവിധാനം നിലവില്‍ വന്നിരുന്നുവെങ്കിലും ഇന്ത്യയില്‍ ലഭിച്ച് തുടങ്ങിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഏറ്റവും പുതിയ വേര്‍ഷന്‍ വാട്സാപ്പുകളില്‍ ഫീച്ചര്‍ ലഭിച്ചു തുടങ്ങി.



ഏറെ കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഫീച്ചറായിരുന്നു ഡിലീറ്റ് ഫോര്‍ എവരിവണ്‍.  ആര്‍ക്കാണോ മെസേജ് അയച്ചത് ആ മെസേജില്‍ കുറച്ചുനേരം ഞെക്കി ഹോള്‍ഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഡിലീറ്റ് ഓപ്ഷനില്‍ പോയി ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കണം. അയച്ച് ഏഴുമിനിറ്റിനുള്ളില്‍ മാത്രമേ ഈ സംവിധാനം ഉയോഗിക്കാനാവൂ എന്നതാണ് പ്രത്യേകത. 

ഏറ്റവും പുതിയ വാട്സാപ്പ് വേര്‍ഷനിലാണ് ഈ സംവിധാനം ലഭ്യമാക്കുക. സന്ദേശം തെറ്റായി അയക്കപ്പെട്ട വ്യക്തിയും ഏറ്റവും പുതിയ വാട്സാപ്പ് വേര്‍ഷനായിരിക്കണം ഈ സംവിധാനം ലഭ്യമാകണമെങ്കില്‍ ഉപയോഗിക്കേണ്ടത്. നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്ളിക്കേഷനുകളില്‍ പുതിയ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. 

Related News

കൂടുതൽ വാർത്തകൾ »