21 November Wednesday

തിരിച്ചെടുക്കാൻ ഇനി 13 മണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

 വാട‌്സ‌് ആപ്പ‌് സന്ദേശങ്ങൾ അയച്ചയാൾക്കു തന്നെ തിരിച്ചെടുക്കാൻ ഇനി 13 മണിക്കൂർ വരെ സമയം. ഇതിനായുള്ള സൗകര്യം വാ‌ട‌്സ‌് ആപ്പ‌് പരിഷ‌്കരിച്ചു. സന്ദേശം ലഭിച്ച ഫോണിൽനിന്ന‌് ഇവ അപ്രത്യക്ഷമാകുന്നതിനുള്ള സമയ പരിധിയാണ‌് ദീർഘിപ്പിച്ചത‌്. 

നിലവിൽ  ഒരു മണിക്കൂറും എട്ട‌് മിനിറ്റും 16 സെക്കൻഡും വരെ പിൻവലിക്കൽ നിർദേശം സ്വീകരിക്കുന്ന ഫോണുകളിൽ മാത്രമേ സന്ദേശം അപ്രത്യക്ഷമാവുകയുള്ളൂ. ഈ സമയം ഫോൺ ഒാഫ‌് ആണെങ്കിൽ സന്ദേശം അപ്രത്യക്ഷമാകില്ല. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ 13 മണിക്കൂറും എട്ട‌് മിനിറ്റും 16 സെക്കൻഡിനും ഉള്ളിൽ എപ്പോഴെങ്കിലും ഫോൺ പ്രവർത്തനക്ഷമമായാൽ സന്ദേശം മാഞ്ഞുപോകും.

ആൻഡ്രോയ്‌ഡ്‌ഫോണുകളിലാണ‌്  പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ലഭ്യമാക്കിയത‌്. വൈകാതെ ഐ ഫോണിലും ലഭ്യമാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top