Top
19
Sunday, November 2017
About UsE-Paper

ഗൂഗിള്‍ തെരയാന്‍ പൊടിക്കൈകള്‍

Thursday Feb 16, 2017
വെബ് ഡെസ്‌ക്‌

ഒരുപക്ഷെ ഗൂഗിള്‍ തെരയല്‍ ഇല്ലാത്ത കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍പോലും പറ്റാത്ത നിലയിലാണ് ഇന്ന് ലോകം.  പണ്ടൊക്കെ കൊച്ചുകുട്ടികള്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ക്ക് എങ്ങനെയാണ് ഗൂഗിളില്ലാതെ മാതാപിതാക്കള്‍ ഉത്തരം പറഞ്ഞതെന്ന് നിങ്ങള്‍ക്ക് തോന്നാറില്ലെ? ഇത്രയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ഈ തെരയല്‍ സേവനം നന്നായി ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് അറിയാമോ? അറിഞ്ഞാലും ഇല്ലെങ്കിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ടാബുകള്‍ ഉപയോഗിക്കുക.
ഒന്നുകില്‍ തെരയുന്നതിനു മുന്നെ, അല്ലെങ്കില്‍ ഉത്തരം കിട്ടിയശേഷം എന്തായാലും നിങ്ങള്‍ വേണ്ട ടാബ് ഉപയോഗിക്കുക. വാര്‍ത്തയാണ് തപ്പുന്നതെങ്കില്‍ ന്യൂസ് ടാബില്‍ ക്ളിക്കുക. ചിത്രങ്ങളാണെങ്കില്‍ ഇമേജില്‍ ക്ളിക്ക് ചെയ്യുക. പുസ്തകങ്ങളിലാണ് നിങ്ങള്‍ എന്തെങ്കിലും തെരയുന്നതെങ്കില്‍ ബുക്സില്‍ ക്ളിക്ക് ചെയ്യുക.

ഡബിള്‍ ക്വോട്ടുകള്‍ ഉപയോഗിക്കല്‍
ഒരുകൂട്ടം വാക്കുകള്‍ മുഴുവനായാണ് തെരയുന്നതെങ്കില്‍ ഡബിള്‍ ക്വോട്ടുകള്‍  ഉപയോഗിക്കുക. "Shakespeares first play" എന്ന് തെരഞ്ഞാല്‍ ക്വോട്ടുകള്‍ക്ക് ഉള്ളിലുള്ള സ്ട്രിങ് ഒന്നിച്ചാണ് ഗൂഗിള്‍ തെരയുക. ക്വോട്ട് ഇല്ലാതെ തെരഞ്ഞാല്‍ ഇതെല്ലാം പല വാക്കുകളായാവും തെരയുക. —അപ്പോള്‍ ഇതെല്ലാം അവിടെയും ഇവിടെയും ഒക്കെയായുള്ള പേജുകളും തെരയല്‍ ഫലങ്ങളില്‍ കയറിക്കൂടും.

 കോളന്‍ ഉപയോഗിക്കാന്‍ പഠിക്കുക
Travancore site : gov.in എന്ന് തെരഞ്ഞാല്‍ gov.in കൊണ്ട് അവസാനിക്കുന്ന വെബ്സൈറ്റുകളെല്ലാം Travancore എന്ന പദത്തെതെരഞ്ഞ് ഗൂഗിള്‍ നിങ്ങളുടെ സ്ക്രീനില്‍ എത്തിക്കും. ഒരു സൈറ്റിന്റെ അവസാനഭാഗമോ, മുഴുവന്‍ ഡൊമൈനൊ ഒക്കെ ഈ വഴി തെരയാന്‍ സാധിക്കും.

 ഹൈഫന്‍ എന്നാല്‍ മൈനസ്
Cognizant-”cognizant of” എന്ന സ്ട്രിങ് നോക്കുക. ക്വോട്ടുകള്‍ക്കുള്ളിലുള്ള വാക്കുകള്‍ ഒരുമിച്ചാണെന്ന് മനസ്സിലാക്കുക. Cognizant എന്ന പദമുള്ള, പക്ഷെ അത് “cognizant of”എന്ന് അല്ലാതെയുള്ള പേജുകളാണ് ഇങ്ങനെ തെരഞ്ഞാല്‍ ഉത്തരമായി കിട്ടുക. ഇടയിലുള്ള മൈനസ് അതിനുശേഷം ഉള്ളതിനെ ഒഴിവാക്കുക എന്നതിനെ സൂചിപ്പിക്കുന്നു.

ലിങ്ക്  കണ്ടെത്തുക

link:deshabhimani.com എന്ന് തെരഞ്ഞാല്‍ deshabhimani.com എന്ന ലിങ്കുള്ള പേജുകള്‍ കിട്ടും.

 ഫയല്‍ ടൈപ്പ്
AI Trends in 2017”filetype:pdf   എന്ന് തെരഞ്ഞാല്‍ ക്വോട്ടുകള്‍ക്കുള്ളിലെ വാക്കുകള്‍ മുഴുവനായി ഉള്ള pdf ഫയലുകളുടെ പട്ടിക നിങ്ങളുടെ മുന്നിലെത്തും. pdf മാത്രമല്ല, നിരവധി ഫോര്‍മാറ്റുകള്‍ ഇത്തരത്തില്‍ തെരയാന്‍ സാധിക്കും.

കുറച്ച് വാക്കുകള്‍ മതി
പരത്തിപ്പറയേണ്ട ആവശ്യമില്ല. ചുരുക്കി ചോദിച്ചാല്‍ നമ്മുടെ ഗൂഗിളിന് മനസ്സിലാകും. നിങ്ങളുടെ വീടിന്റെ പുറത്ത് മഴ പെയ്യുന്നുണ്ടോ എന്നറിയാന്‍ is it raining outside എന്നൊന്നും ചോദിക്കേണ്ട, മറിച്ച്  raining outside എന്ന് ചോദിച്ചാല്‍ മതി.

അര്‍ഥം അറിയില്ലെങ്കില്‍ ഡിഫൈന്‍
DEFINE: mortgage എന്ന് തെരഞ്ഞുനോക്കൂ. mortgage എന്ന വാക്കിന്റെ അര്‍ഥം ഗൂഗിള്‍ പറഞ്ഞുതരും.. ഡിഫൈന്‍ ഉപയോഗിച്ച് വാക്കുകളുടെ അര്‍ഥം പെട്ടെന്ന് കണ്ടുപിടിക്കാം.
സംഭവം അങ്ങനെയൊക്കെ ആണെങ്കിലും, നിങ്ങള്‍ തെരയുന്ന കാര്യം ഒരു വെബ്സൈറ്റില്‍നിന്നാണ് തപ്പിയെടുത്ത് കൊണ്ടുവരുന്നതാണെന്ന് മനസ്സിലാക്കുക.“My tooth is aching”എന്ന് പല്ലുവേദന വന്നാല്‍ തെരയുന്നതിനുപകരം toothache home remedies എന്ന് തെരയുന്നതാകും ഭേദം. ക്വോട്ടുകള്‍ ഇവിടെ ഇടണോ വേണ്ടയോ എന്നാണോ? ഇടാതെ നോക്കുന്നതാവും ആദ്യം നല്ലത്. കാരണം ഈ വാക്കുകളൊക്കെ കൂടിയുള്ള പേജാകുമ്പോള്‍ നിങ്ങള്‍ തെരയുന്ന ഒന്നാകാനേ വഴിയുള്ളു.

ഇനിയും നിരവധി സൂത്രങ്ങള്‍ ഗൂഗിളില്‍ ഒളിഞ്ഞിരിക്കുന്നു. കണക്കുകൂട്ടാനും, ഒരു യൂണിറ്റില്‍നിന്ന് മറ്റൊന്നിലേക്കു മാറ്റാനും ഒക്കെ ഗൂഗിള്‍ എന്ന അസിസ്റ്റന്റ് ധാരാളം. https://www.google.com/search/about/   സന്ദര്‍ശിക്കുക.