26 September Wednesday

ഇനി ഇന്ത്യക്കും സ്വന്തം

എന്‍ എസ് അരുണ്‍കുമാര്‍Updated: Monday Jul 7, 2014

1994ല്‍ ലോകമെമ്പാടുമുള്ള വാനിരീക്ഷകര്‍, ഒരു കാഴ്ചകണ്ടു... "ഷൂമാക്കര്‍ ലെവി- 9" ((Shoemaker Levy- 9) ) എന്ന വാല്‍നക്ഷത്രം, വ്യാഴത്തില്‍ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യം. വാല്‍നക്ഷത്രം, ഒരു ഗ്രഹത്തില്‍ വന്നിടിക്കുക എന്നത് അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകള്‍ കാത്തിരുന്നാല്‍ മാത്രമേ അത്തരത്തിലൊന്ന് ഇനിയും സംഭവിക്കു. ഇരുട്ടിന്റെ നീലാകാശത്ത് ഒരാള്‍ തീപ്പെട്ടി ഉരയ്ക്കുന്നതുപോലെയുള്ള ഈ ദൃശ്യം നമ്മളെ കാണാനിടയാക്കിയത് "ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ്" (Hubble Space Telescope) ആണ്. ഭൂമിയെ ചുറ്റുന്ന ഒരു കൃത്രിമോപഗ്രഹത്തെപ്പോലെ ബഹിരാകാശത്ത് നിലയുറപ്പിച്ചതുകൊണ്ടാണ് ഹബ്ബിള്‍ ദൂരദര്‍ശിനിക്ക് ഈ ദൃശ്യം വ്യക്തമായി പകര്‍ത്താനായത്. അങ്ങനെ എത്രയെത്ര കണ്ടെത്തലുകള്‍! 9,000 ത്തിലേറെ പ്രബന്ധങ്ങള്‍, ഹബ്ബിളിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഇതിനകം പ്രസിദ്ധീകരിച്ചു.

എന്നാല്‍, പ്രശസ്തിയുടെ കാണാപ്പുറങ്ങള്‍ കീഴടക്കിയ ഈ ദൂരദര്‍ശിനി ഇപ്പോള്‍ പഴഞ്ചനായി. 1990ലാണ് ഹബ്ബിള്‍ വിക്ഷേപിച്ചത്. "നാസ"യുടെ കണക്കില്‍ 2014 അവസാനത്തോടെ ഇത് പ്രവര്‍ത്തനിരതമാവും. ഏറിയാല്‍ 2018നകം. അതിനുമുമ്പ് ഹബ്ബിളിനു പകരക്കാരനായി മറ്റൊരു ബഹിരാകാശദൂരദര്‍ശിനി വിക്ഷേപിക്കാനാണ് "നാസ"യുടെ പരിപാടി. പക്ഷേ, അതിനും 2017 വരെയെങ്കിലും കാത്തിരിക്കണം. ഈ കുറവു പരിഹരിക്കാന്‍, സ്വന്തമായി ഒരു "ഹബ്ബിള്‍" വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഈ വര്‍ഷംതന്നെ ഇതിന്റെ വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

"അസ്ട്രോസാറ്റ്" (Astrosat) എന്നാണ്, ഇന്ത്യയുടെ ഈ സ്വന്തം ബഹിരാകാശ ദൂരദര്‍ശിനിക്ക് പേരു നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ "ജ്യോതിശാസ്ത്ര ഉപഗ്രഹ" (Astronomical Satellite)  വുമാണ് "അസ്ട്രോസാറ്റ്". എന്തുചെയ്യാന്‍ പോവുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ "അസ്ട്രോസാറ്റി"നെ "ഇന്ത്യന്‍ ഹബ്ബിള്‍" എന്നു വിളിക്കാമെങ്കിലും, വലുപ്പത്തിന്റെ കാര്യത്തില്‍ ഹബ്ബിളിനു മുന്നില്‍ ഒന്നുമല്ല "അസ്ട്രോസാറ്റ്: 43 അടി നീളവും 11 ടണ്ണിലധികം ഭാരവുമുള്ള ഹബ്ബിളിന്, ഒരു ബസിനോളം വലുപ്പമുണ്ട്. ഹബ്ബിളിന്റെ "കണ്ണി"ന് എട്ടടിയോളം വ്യാസമുണ്ട്.

നാലരമീറ്റര്‍ ചതുരശ്രവിസ്തൃതിയില്‍ വന്നുവീഴുന്ന പ്രകാശത്തില്‍നിന്നാണ് (Collecting Area) ഹബ്ബിള്‍ അതിന്റെ പ്രതിബിംബം രൂപപ്പെടുത്തുന്നത്. എന്നാല്‍, "അസ്ട്രോസാറ്റി"ന്റെ "കണ്ണി"ന് 300 മില്ലിമീറ്റര്‍ വലുപ്പമേയുള്ളു. അതായത്, 30 സെന്റീമീറ്റര്‍. എന്നാല്‍, ഹബ്ബിളിനില്ലാത്ത ഒരു കഴിവ്, വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനായ "അസ്ട്രോസാറ്റി"നുണ്ട്. "എക്സ്റേ കിരണ"ങ്ങളെ തിരിച്ചറിയാനും

പ്രധാന വാർത്തകൾ
Top