22 November Thursday

അശ്ലീലം വേണ്ട; ഗൂഗിൾ പിടിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

 ശ്ലീല പരസ്യങ്ങൾക്ക‌് മൂക്കുകയറിടാൻ ഒരുങ്ങുകയാണ‌് ഗൂഗിൾ. തുടർച്ചയായി അശ്ലീല പരസ്യങ്ങൾ കാണിക്കുന്ന വെബ‌്പേജുകളിലെ എല്ലാ പരസ്യവും ഒഴിവാക്കുമെന്ന‌് ഗൂഗിൾ പ്രഖ്യാപിച്ചു.



മാൽവെയറുകളുള്ള വെബ‌്സൈറ്റുകളിലേക്ക‌് നയിക്കുന്ന പരസ്യങ്ങൾ കുറയ‌്ക്കാനുള്ള ഗൂഗിളിന്റെ ശ്രമമാണിത‌്. വ്യക്തിവിവരങ്ങൾ ചോർത്തുന്ന വെബ‌്സൈറ്റുകളിൽനിന്നും ഇതുവഴി രക്ഷനേടാം. പരസ്യങ്ങൾ പിൻവലിക്കുകവഴി സ്വകാര്യത ഉറപ്പുവരുത്താനാകുമെന്നാണ‌് ഗൂഗിൾ കരുതുന്നത‌്. ഈവർഷം ഡിസംബർ മുതൽ പരസ്യങ്ങൾ ഒഴിവാക്കിത്തുടങ്ങും.

ക്രോം 71ലാണ‌്  ഈ സംവിധാനമുണ്ടാകുക. തുടർച്ചയായി അശ്ലീല പരസ്യങ്ങൾ കാണിക്കുന്ന സൈറ്റുകളിലെ എല്ലാ പരസ്യവും ക്രോം 71 നീക്കംചെയ്യും. ക്രോം ഈ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന‌് 30 ദിവസംമുമ്പ‌് സൈറ്റ‌് ഉടമസ്ഥന‌് അശ്ലീലപരസ്യം പിൻവലിക്കാൻ അവസരമുണ്ടാകും.  ഇതിനായി ഗൂഗിൾ  അബ്യൂസീവ‌് എക‌്സ‌്പീരിയൻസ‌് റിപ്പോർട്ട‌് പ്രസിദ്ധീകരിക്കും. വെബ‌് ബ്രൗസിങ് സുരക്ഷിതമാക്കാൻ ആദ്യമായല്ല ഗൂഗിൾ ഇത്തരം നീക്കവുമായി വരുന്നത‌്. മുമ്പ‌് സൈറ്റുകൾ  പുതിയ ടാബും  വിൻഡോയും തുറക്കുന്നതിൽനിന്ന‌്  ക്രോം 68  തടസ്സപ്പെടുത്തിയിരുന്നു.


പ്രധാന വാർത്തകൾ
Top