19 November Monday

വാട്സാപ്പിനും ഫേസ്‌ബുക്കിനും ഭീഷണിയായി ഗൂഗിളിന്റെ 'അലോ' എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2016

ന്യൂയോര്‍ക്ക് > വാട്ട്സാപ്, ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ളിക്കേഷനുകളെ വെല്ലുവിളിക്കാന്‍ ഗൂഗിള്‍ പുതിയ മെസേജിങ് ആപ് 'അലോ' പുറത്തിറക്കി. അലോ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കും.

 വാട്സാപ്പിനും ഫേസ്ബുക്ക് മെസഞ്ചറിനും ഭീഷണി ഉയര്‍ത്താന്‍ ഇത് വരെ ഗൂഗിളിന്റെ ഒരു മെസഞ്ചര്‍ ആപ്പിനും സാധിച്ചിരുന്നില്ല. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്നോ അലോ പ്രിവ്യൂ എഡിഷന്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഈ ആപ്പിലെ ഗൂഗിള്‍ അസിസ്റ്റന്റ് എന്ന സേവനം വാട്സാപ്പിനെ കടത്തി വെട്ടാന്‍ അലോയെ സഹായിക്കുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ. ഗൂഗിളിന്റെ ഇന്റര്‍നെറ്റ് സേര്‍ച്ചിംഗ് മികവും മെസേജിങ് വിന്‍ഡോയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്

നതാണ് അലോയുടെ മികവ്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സാധാരണയായി ഗൂഗിള്‍ മെയിന്‍ ഐഡി/യൂസര്‍ ഐഡി ഉപയോഗിച്ചാണല്ലോ സൈനപ്പ് ചെയ്യുന്നത് അതിനാല്‍ ഗൂഗിള്‍ അലോ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഈ അക്കൌണ്ടുമായി കോണ്ടാക്ട് ലിസ്റ്റ്, കലണ്ടര്‍, ഡ്രൈവ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങളിലെ വിവരങ്ങള്‍ അലോയിലേക്ക് സിങ്ക് ചെയ്യാന്‍ സാധിക്കും. ഈ സൌകര്യം കൂടുതല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ വാട്സാപ്പില്‍ നിന്നും അലോയില്‍ എത്തിക്കും.

അലോയ്ക്ക് ഫോണിന്റെ ലൊക്കേഷന്‍ ആക്സസ് സൌകര്യം നല്‍കിയിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത റസ്റ്ററന്റുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയൊക്കെ അലോയിലെ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ശേഖരിച്ച് നല്‍കും. ഗൂഗിള്‍ സെര്‍ച്ചിനേക്കാള്‍ വേറിട്ട തിരയല്‍ അനുഭവമാണ് അലോയിലെ ഗൂഗിള്‍ അസിസ്റ്റന്റ് നല്‍കുന്നത്.

മലയാളത്തിലും അലോയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. എന്നാല്‍ ‘ക്ഷമിക്കണം ഞാനിപ്പോഴും മലയാളം പഠിച്ച് കൊണ്ടിരിക്കുകയാണ്, ഇപ്പോഴിത് കണ്ടെത്താന്‍ ഗൂഗിള്‍ തിരയല്‍ ഉപയോഗിക്കാന്‍ എന്നെ അനുവദിക്കുക” എന്ന് മുന്‍കൂര്‍ ജാമ്യം എടുത്തതാണ് അലോ മലയാളത്തില്‍ വിവരങ്ങള്‍ നല്‍കുന്നത്. ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ ഷെയര്‍ ചെയ്യാനുും ഗൂപ്പ് ചാറ്റിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top