15 November Thursday

ആന്‍ഡ്രോയ്ഡ് നൂഗട്ട് എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 8, 2016

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ നൂഗട്ട് ഇക്കഴിഞ്ഞദിവസം വിപണിയിലെത്തി. സാധാരണപോലെ ഇത്തവണയും ഒരു മധുരപലഹാരത്തിന്റെ പേരാണ്, നൂഗട്ട് എന്നാണ് ആന്‍ഡ്രോയ്ഡ്–7ന്റെ വിപണിയിലേ നാമം. ആന്‍ഡ്രോയ്ഡിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ അപ്ഡേറ്റായ ഇത് ഗൂഗിളിന്റെ നെക്സസ് ഫോണുകളിലും ടാബുകളിലും എത്തിക്കഴിഞ്ഞു. മറ്റുള്ള ബ്രാന്‍ഡുകളിലേക്ക് വരുംമാസങ്ങളില്‍ നൂഗട്ട് എത്തും. ഒരു ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയില്‍ വലിയ മാറ്റങ്ങളൊന്നും നൂഗട്ട് കൊണ്ടുവരുന്നില്ലെങ്കിലും, ഈ പതിപ്പ് അവതരിപ്പിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്.  നൂഗട്ട് ,ആന്‍ഡ്രോയ്ഡ

സ്പ്ളിറ്റ് സ്ക്രീനുകള്‍ 
നമ്മള്‍ കംപ്യൂട്ടറിലൊക്കെ കണ്ടിരിക്കുന്ന സ്പ്ളിറ്റ് സ്ക്രീനുകള്‍ ഇവിടെയും എത്തി. പക്ഷെ ഒരുസമയത്ത് രണ്ട് സ്ക്രീനുകള്‍ മാത്രമേ ഇങ്ങനെ കാണാന്‍സാധിക്കൂ. അതായത് രണ്ട് ആപ് തുറന്നിരിക്കുന്നുവെങ്കില്‍, രണ്ടും ചെറിയ സ്ക്രീനാക്കി ഒരുമിച്ച് കാണാനും, ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറാനുമുള്ള സൌകര്യം. എല്ലാ അപ്പുകളും സ്പ്ളിറ്റ് സ്ക്രീന്‍ കോമ്പാറ്റിബിന്‍ അല്ല. പക്ഷെ ഭാവിയില്‍ ആകുമെന്നു പ്രതീക്ഷിക്കാം.

ക്വിക് റിപ്ളെ
നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതിനിടയില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇ–മെയില്‍ സന്ദേശം വന്നാല്‍ നോട്ടിഫിക്കേഷനില്‍തന്നെ മറുപടിയെഴുതാന്‍  നൂഗട്ടില്‍ സാധിക്കും. അതായത് ആപ് തുറക്കേണ്ടതില്ല.

മ്യൂട്ട്ചെയ്യല്‍
ഒരു ആപ്പിന്റെ നോട്ടിഫിക്കേഷനുകള്‍ മ്യൂട്ട് ചെയ്യാന്‍ ഇനി ആപ് സെറ്റിങ്സില്‍ പോകേണ്ട. ഒരു നോട്ടിഫിക്കേഷന്‍ വന്നാല്‍, അതില്‍ സ്വൈപ് ചെയ്ത് ആ അപ്പില്‍നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ മ്യൂട്ട്ചെയ്യാന്‍ നൂഗട്ടില്‍ സാധിക്കും. ക്വിക് റിപ്ളെകൊണ്ടുള്ള ഉപകാരംപോലെ ഫോണ്‍കൊണ്ടുള്ള ശല്യംഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍.

ഡാറ്റാ സേവര്‍

ഒരോ ആപ്പിന്റെയും ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് ആപ്പുകളുടെ ഡാറ്റാ ഉപയോഗം ഓണ്‍/ഓഫ് ചെയ്യാന്‍ സാധിക്കും.

ബാറ്ററിക്ക് കൂടുതല്‍ ജീവന്‍
കഴിഞ്ഞ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ അവതരിപ്പിച്ച ഡോസ് എന്ന ബാറ്ററി ലാഭിക്കല്‍ ഫീച്ചര്‍ ഇതിലും ലഭ്യമാണ്.

എല്ലാ ആപ്പുകളും അടയ്ക്കാന്‍ ക്ളിയര്‍ ആന്‍
പ്രവര്‍ത്തിക്കുന്ന എല്ലാ അപ്പുകളെയും ഒറ്റ ടാപ്പില്‍ അടയ്ക്കാന്‍ ക്ളിയര്‍ ആന്‍ എന്ന ഫീച്ചര്‍ നൂഗട്ടില്‍ ലഭ്യമാണ്. ഒരോ ആപ്പായി അടയ്ക്കുന്നതില്‍നിന്ന് ഒരു ചെറിയ ആശ്വാസം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top