15 November Thursday

രണ്ടാം സെമി; ആദ്യ പകുതിയില്‍ ക്രൊയേഷ്യയെ വിറപ്പിച്ച് ഇംഗ്ലണ്ട് (1-0)

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

മോസ്‌കോ >  ലോകകപ്പിലെ രണ്ടാം സെമിയില്‍ ക്രൊയേഷ്യയ്ക്കെതിരെ ഇംഗ്ലംണ്ട് മുന്നിട്ട് നില്‍ക്കുന്നു. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ വിറപ്പിച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനുട്ടില്‍  തന്നെ ഇംഗ്ലണ്ട് കരുത്തുകാട്ടി. മനോഹരമായൊരു ഫ്രീ കിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനു വേണ്ടി ഗോള്‍ നേടിയത്.

ഒരു ഗോള്‍ വഴങ്ങിയ ക്രൊയേഷ്യ ഗോള്‍  മടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസയമം ബാരികെയന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പട ഒരു ഗോളിന്റെ ആനുകൂല്യത്തില്‍ ക്രോയേഷ്യന്‍ ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചു വിട്ടു.

1966ന് ശേഷം ആദ്യ ഫൈനലാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ ആദ്യ കിരീടത്തോട് ഒരുപടി അടുക്കാനാണ് ക്രൊയേഷ്യ ശ്രമിക്കുന്നത്.
 

പ്രധാന വാർത്തകൾ
Top