17 October Wednesday

ആദ്യ ബോളില്‍ വിജയം; ചരിത്രമായി അണ്ടര്‍ 19 കേരള വനിത ടീം

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

ന്യൂഡല്‍ഹി > അണ്ടര്‍ 19 വനിതകളുടെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് മാച്ചില്‍ കേരളത്തിന് അത്ഭുത വിജയം. നാഗാലാന്റിനെതിരെ കളിയുടെ ആദ്യബോളില്‍ തന്നെയായിരുന്നു കേരളത്തിന്റെ വിജയം. 17 ഓവറില്‍ 2 രണ്ട് റണ്‍ മാത്രമാണ് നാഗാലാന്റിന്റെ പെണ്‍പടക്ക് നേടാനായത്. എന്നാല്‍ മറുപടി ബാറ്റിഗിനിറങ്ങിയ കേരളം ആദ്യ ബോളില്‍ തന്നെ ബൗണ്ടറി കടത്തി ചരിത്ര വിജയം നേടുകയായിരുന്നു.

നാഗാലാന്റിന്റെ ആദ്യ ബോള്‍ തന്നെ വൈഡായിരുന്നു. പിന്നീട് ബൗണ്ടറിയോടെ അഞ്ച് റണ്‍ നേടി ക്ലാസിക് വിജയം കേരളം നേടി.അന്‍സു എസ് രാജുവാണ് ബൗണ്ടറി കടത്തി കേരളത്തെ വിജയത്തിലേക്ക് നയിച്ചത്.
 

പ്രധാന വാർത്തകൾ
Top