Top
19
Monday, February 2018
About UsE-Paper

ആവേശം വാനോളം ഉയര്‍ത്തി അണ്ടര്‍ 17 ലോകകപ്പ് ട്രോഫി കൊച്ചിയില്‍; ചിത്രങ്ങള്‍ കാണാം

Friday Sep 22, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫിക്ക് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ്. വാദ്യമേളങ്ങളുടേയും കേരളീയ കലാരൂപങ്ങളുടേയും അകമ്പടിയോടെ ഉത്‌സവ സമാനമായാണ് കപ്പിനെ കേരളീയര്‍ വരവേറ്റത്. കേരളത്തിലെ വേദിയായ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി എ സി മൊയ്‌തീന്‍ ട്രോഫി അനാവരണം ചെയ്‌തു. കഥകളിയും തെയ്യവും തിരുവാതിരയും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്കൊപ്പം തൃശൂര്‍ ആട്ടം കലാവേദിയുടെ ചെണ്ടമേളവും പരിപാടികള്‍ക്ക് ആവേശമായി.

അടുത്ത മൂന്ന് ദിവസമാണ് ട്രോഫി കൊച്ചിയില്‍ ഉണ്ടാവുക. കലൂര്‍ സ്‌റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് ട്രോഫി കാണാം. എല്ലാ അര്‍ഥത്തിലും ലോകകപ്പിനായി കേരളം തയ്യാറായി കഴിഞ്ഞതായി  മന്ത്രി എ സി മൊയ്‌തീന്‍ പറഞ്ഞു


 

 

Categories