19 November Monday

സ്വിസ്‌ കോട്ട തകർത്ത്‌ സ്വീഡൻ; ഒരു ഗോൾ ജയത്തോടെ 24 വർഷങ്ങൾക്ക്‌ ശേഷം സ്വീഡന്റെ ക്വാർട്ടർ പ്രവേശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

സെന്റ് പീറ്റേഴ്സ്ബർഗ് > ലോക ആറാം റാങ്കുകാരായ സ്വിറ്റ്സർലൻ‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന്‌ തകർത്ത്‌ സ്വീഡൻ ലോകകപ്പ് ക്വാർട്ടറിൽ. 66ാം മിനിറ്റിൽ ഫോർസ്ബർഗാണ് സ്വീഡനായി വിജയഗോൾ നേടിയത്. 1994നു ശേഷം ഇതാദ്യമായാണ് സ്വീഡൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തുന്നത്‌.

ഇരു ടീമുകളും ഒട്ടേറെ അവസരങ്ങൾ പാഴാക്കിയ മത്സരത്തിൽ സ്വിസ്‌ പ്രതിരോധത്തിൽ തട്ടി ദിശമാറിയ ഷോട്ടാണ്‌ സ്വീഡന്റെ വിജയ ഗോളായി മാറിയത്‌. തുടർന്ന്‌ ഗോൾ മടക്കാനുള്ള സ്വിറ്റ്‌സർലൻഡിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.

ഇൻജുറി ടൈമിൽ ഗോൾ ലക്ഷ്യമാക്കി മുന്നേറിയ സ്വീഡന്റെ ഓൾസനെ പിന്നിൽനിന്ന് വീഴ്ത്തിയതിന് സ്വിസ്‌ പ്രതിരോധ താരം മൈക്കൽ ലാങ് ചുവപ്പുകാർഡ് കണ്ടു. ഇതിന് ആദ്യം പെനാൽറ്റി വിധിച്ച റഫറി, പിന്നീട് വാറിന്റെ സഹായത്തോടെ തീരുമാനം പുനഃപരിശോധിച്ച് അത് ഫ്രീകിക്കാക്കി തിരുത്തി. അതു ഗോളാക്കാൻ സ്വീഡനായില്ല.

ഇന്നു രാത്രി നടക്കുന്ന ഇംഗ്ലണ്ട്–കൊളംബിയ പ്രീക്വാർട്ടർ മൽസരവിജയികളാണ് ക്വാർട്ടറിൽ സ്വീഡന്റെ എതിരാളികൾ.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top