20 June Wednesday

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സ്‌പെയ്‌ന്‍; പരിശീലകനെ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

മോസ്‌‌കോ > ലോകകപ്പ് ആരംഭിക്കാന്‍ ഒരുദിവസം ശേഷിക്കെ സ്‌പെയ്‌ന്‍ മുഖ്യപരിശീലകന്‍ ജൂലെന്‍ ലോപെടേഗിയെ പുറത്താക്കി. റയല്‍ മാഡ്രിഡുമായി ജൂലെന്‍ കരാറിലെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് സ്‌പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ കടുത്ത നടപടി. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് സ്‌പെയ്‌ന്‍.

ജൂലെന്‍ പരിശീലകനായെത്തുന്ന വിവരം റയല്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. സ്ഥാനമൊഴിഞ്ഞ സിനദീന്‍ സിദാന്റെ പകരക്കാരനായാണ് ജൂലെന്‍ റയലിലെത്തുന്നത്. റയലുമായി മൂന്നു വര്‍ഷത്തേക്കുള്ള കരാറിലാണ് ലോപെടെഗി പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. സ്‌പെയ്‌ന്‍ ദേശീയടീമിനെ രണ്ട് വര്‍ഷക്കാലം ജൂലെന്‍ ലോപെടേഗി പരിശീലിപ്പിച്ചുട്ടുണ്ട്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top