22 November Thursday

സെർബിയക്ക്‌ വിജയത്തുടക്കം; കോസ്റ്ററിക്കയെ തകർത്തത്‌ നായകൻ കോളറോവിന്റെ ഫ്രീകിക്ക്‌ ഗോളിൽ‐ വീഡിയോ

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018

സമാര > നായകൻ അലക്സാണ്ടർ കോളറോവ്‌ മുന്നിൽ നിന്നു നയിച്ചപ്പോൾ സെർബിയയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം. കഴിഞ്ഞ ലോകകപ്പിലെ കറുത്തകുതിരകളായി മാറിയ കോസ്റ്ററിക്കയെയാണ്‌ സെർബിയ പരാജയപ്പെടുത്തിയത്‌.

മികച്ച പോരാട്ടം പുറത്തെടുത്ത കോസ്റ്ററിക്കയെ 56–ാം മിനിറ്റിൽ കോളറോവ് നേടിയ ഗംഭീര ഫ്രീകിക്ക് ഗോളിലാണ് സെർബിയ തോൽപ്പിച്ചത്‌. ഇതോടെ ഗ്രൂപ്പ് ഇയിൽ സെർബിയയ്ക്ക് നിർണായകമായ മൂന്നു പോയിന്റും ലഭിച്ചു.

കളിയിൽ മികച്ചുനിന്ന സെർബിയക്ക്‌ പോസ്റ്റിനു മുന്നിൽ ലക്ഷ്യം പിഴച്ചപ്പോൾ നായകന്റെ മനോഹരമായ ഫ്രീകിക്ക്‌ വേണ്ടി വന്നു മൂന്നുപോയിന്റ്‌ ഉറപ്പാക്കാൻ. ഗോൾ വഴങ്ങിയതിനു ശേഷം ഉണർന്നുകളിച്ച കോസ്റ്ററിക്കയ്ക്കും ലക്ഷ്യം കാണാനായില്ല. അവസാന നിമിഷങ്ങളിൽ നിരവധി മുന്നേറ്റങ്ങൾ സെർബിയൻ ഗോൾമുഖത്തേക്കെത്തിയെങ്കിലും ഉറച്ചുനിന്ന പ്രതിരോധത്തിൽ തട്ടി തകർന്നു.

കോളറോവിന്റെ ഗോൾ:

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top