27 April Friday

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനം കേരളത്തിന് മൂന്ന്മെഡല്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

റോത്തക്ക് > ഹരിയാനയിലെ റോത്തക്കില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം കേരളത്തിന് മൂന്ന് മെഡലുകള്‍. ആണുങ്ങളുടെ അയ്യായിരം മീറ്ററിലും പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററിലുമാണ് കേരളം മെഡല്‍ നേടിയത്. പാലക്കാട് പറളി സ്വദേശി പിഎന്‍ അഭിജിത് ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ വെങ്കലമെഡല്‍ നേടി. ഉത്തര്‍പ്രദേശിന്റെ കാര്‍ത്തിക് കുമാറിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. ഗുജറാത്തിന്റെ റത്വ നിതേഷിന് വെള്ളി ലഭിച്ചു.

  പെണ്‍കുട്ടികളുടെ അയ്യായിരം മീറ്റില്‍ കോതമംഗലം മാര്‍ മേസിലിന്റെ അനുമോള്‍ തമ്പി വെള്ളിയും കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കെആര്‍ ആതിര വെങ്കലും നേടി.  ഹിമാചല്‍ പ്രദേശിന്റെ സീമക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം. ഹരിയാനയിലെ റോത്തക്കില്‍ 18 മുതല്‍ 22വരെ അഞ്ച് ദിവസമാണ് മീറ്റ് നടക്കുന്നത്.
 

പ്രധാന വാർത്തകൾ
Top