Top
23
Thursday, November 2017
About UsE-Paper

ശ്രീശാന്തിന്റെ വിലക്ക് തുടരും

Wednesday Oct 18, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > ക്രിക്കറ്റ്താരം ശ്രീശാന്തിനെതിരായ ബിസിസിഐ വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും  വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ തീരുമാനത്തില്‍ ജൂഡീഷ്യല്‍ റിവ്യൂ സാധ്യമല്ലെന്നും ഹൈക്കോടതി  ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വാതുവയ്പുകേസില്‍  ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സാകേത് കോടതിവിധിയും ക്രിക്കറ്റില്‍നിന്നുള്ള  വിലക്കും രണ്ടായി കാണണമെന്ന ബിസിസിഐ വാദത്തിനാണ് കോടതിയില്‍ പ്രാമുഖ്യം ലഭിച്ചത്.  വാതുവയ്പുമായി ബന്ധപ്പെട്ട ഫോണ്‍കോളുകളില്‍ ശ്രീശാന്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ല. ഫോണ്‍സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്ന് വ്യക്തമാക്കാനും ശ്രീശാന്തിന് കഴിഞ്ഞിട്ടില്ല. ബിസിസിഐ സ്വാഭാവികനീതി നിഷേധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

വിലക്ക് നീക്കിയ സിംഗിള്‍ ബെഞ്ച് നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐ അപ്പീല്‍. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ നേരത്തെ തള്ളിയതാണെന്നും ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ ശിക്ഷണനടപടികളില്‍ ഭേദഗതിവരുത്താന്‍ കോടതിക്കാകില്ല. വാതുവയ്പിനെക്കുറിച്ച് അന്വേഷിച്ച കമീഷന്‍ ശ്രീശാന്തില്‍നിന്ന് വിശദീകരണം തേടിയശേഷമാണ് അച്ചടക്കനടപടിക്ക് ശുപാര്‍ശചെയ്തതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Categories