22 September Saturday

ആധികാരികം; തുടക്കം മിന്നിച്ച്‌ ആതിഥേയർ (5‐0)‐ ഗോളുകൾ കാണാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

മോസ്‌കോ > ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ ലോകകപ്പിന് റഷ്യയില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യക്ക്‌ ഉജ്ജ്വല വിജയം. സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക്‌ റഷ്യ തകർത്തു. 

ആദ്യ പകുതിയിൽ രണ്ടടിച്ച റഷ്യരണ്ടാം പകുതിയിൽ മൂന്നുഗോളുകൾ കൂടി നേടി ജയം ആധികാരികമാക്കി മാറ്റി. 12ാം മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ്  ആദ്യ ഗോള്‍ നേടിയത്‌.  പിന്നീട്‌ പകരക്കാരനായി കളത്തിലറങ്ങിയ ചെറിഷേവാണ്‌ രണ്ടാം ഗോള്‍ നേടിയത്‌.

71ാം മിനിറ്റിൽ വീണ്ടും പകരക്കാരന്റെ ഗോള്‍, സ്യൂബ ലക്ഷ്യം കണ്ടു, റഷ്യ മൂന്ന് ഗോളിന് മുന്നില്‍. ഇഞ്ചുറി ടൈമിൽ ചെറിഷേവ്‌ വീണ്ടും ലക്ഷ്യം കണ്ടു. റഷ്യയുടെ നാലാം ഗോൾ. 90+3ൽ റഷ്യയുടെ അഞ്ചാം ഗോൾ. ഫ്രീകിക്കിൽ നിന്ന് ഗൊളോവിനാണ് ഗോൾ നേടിയത്.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top