20 September Thursday

റഷ്യയുടെ വിലക്ക് നീക്കില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


മോസ്കോ

റഷ്യയുടെ വിലക്ക് നീക്കില്ലെന്ന് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ (ഐഎഎഎഫ്). അർജന്റീനയിൽ ചേർന്ന ഐഎഎഎഫ് യോഗത്തിലാണ് തീരുമാനം. ഉത്തേജക മരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിൽ റഷ്യ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും വിലക്ക് നീക്കാനുള്ള ഘട്ടമെത്തിയില്ലെന്ന് ഐഎഎഎഫ് തലവൻ സെബാസ്റ്റ്യൻ കോ പറഞ്ഞു. 2015 നവംബറിലാണ് റഷ്യയെ അത്ലറ്റിക്സിൽനിന്ന് വിലക്കിയത്. അധികൃതരുടെ അറിവോടെയും ഒത്താശയോടെയും റഷ്യയിൽ മരുന്നടി വ്യാപകമാണെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു വിലക്ക്.

റിയോ ഒളിമ്പിക്സിലും ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിലും റഷ്യക്ക് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. അത്ലീറ്റുകൾ ഐഎഎഎഫ് പതാകയ്ക്കുകീഴിൽ മത്സരിക്കുകയായിരുന്നു. ആഗസ്ത് ഏഴിന് ബെർലിനിൽ ആരംഭിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും റഷ്യൻ അത്ലീറ്റുകൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top