19 October Friday

ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

തിരുവനന്തപുരം > ഐടി  ജീവനക്കാരുടെ ക്ഷേമ  സംഘടന പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാര്‍ക്കിലെ വിവിധ  ഐ ടി കമ്പനികള്‍ തമ്മില്‍  മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവന്‍സ്' ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ നാലാം പതിപ്പിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ജൂലൈ രണ്ടാം വാരം തുടങ്ങി ഓഗസ്റ്റ് അവസാനം വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ അന്‍പതിലധികം ഐടി  കമ്പനികളില്‍ നിന്നുള്ള  800 ല്‍ അധികം ഐടി ജീവനക്കാര്‍ പങ്കെടുക്കും. ആദ്യ റൗണ്ട് മത്സരങ്ങള്‍ ലീഗ് അടിസ്ഥാനത്തിലായിരിക്കും.   രജിസ്‌ട്രേഷന്‍ ജൂണ്‍ 30 നു  അവസാനിക്കും. മത്സരങ്ങളുടെ ഷെഡ്യൂള്‍ ജൂലൈ ആദ്യ വാരം പ്രസിദ്ധീകരിക്കും

ടെക്‌നോപാര്‍ക്ക്  ഗ്രൗണ്ടില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. ആദ്യ റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്ഔട്ട് അടിസ്ഥാനത്തിലാക്കും ആയിരിക്കും മത്സരങ്ങള്‍. സെമി ഫൈനല്‍ , ഫൈനല്‍ എന്നിവ പ്രവര്‍ത്തി ദിവസങ്ങളില്‍ ആയിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങള്‍ ലഭിക്കും. എല്ലാ മത്സരത്തിലും  മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഉണ്ടായിരിക്കും. കൂടാതെ 'പ്രെഡിക്ട് ആന്‍ഡ് വിന്‍' പ്രവചന മത്സരവും കാണികള്‍ക്കായുള്ള 'വാച്ച് ആന്‍ഡ് വിന്‍ ' മത്സരവും എല്ലാ മത്സരദിവസവും ഉണ്ടായിരിക്കും. വനിതാ ജീവനക്കാര്‍ക്കായി അവസാന ഘട്ടത്തില്‍ ഷൂട്ട് ഔട്ട് മത്സരങ്ങളും പ്രതിധ്വനി  സംഘടിപ്പിക്കുന്നുണ്ട്. 

ആദ്യ സീസണില്‍ മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകന്‍ ഇഗ്‌നേഷിയസ്  ട്രോഫി പ്രകാശനവും  ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു.  കേരള ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന ആസിഫ് സഹീര്‍ ആയിരുന്നു പ്രതിധ്വനി സെവന്‍സ് രണ്ടാം  സീസണില്‍  സമ്മാനദാനത്തിനെത്തിയത്. കഴിഞ്ഞ തവണ ആദരണീയ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി  എ സി മൊയ്തീനും  മുന്‍ ഇന്ത്യന്‍ താരം സി കെ വിനീതും  സമ്മാനദാനത്തിനും ഫൈനല്‍ കാണാനും എത്തിയിരുന്നു. ഇന്‍ഫോസിസ് ആയിരുന്നു കഴിഞ്ഞ മൂന്നു തവണയും ചാമ്പ്യാന്മാര്‍.

ഇന്‍ഫോസിസ്, യു എസ് ടി ഗ്ലോബല്‍ , അലയന്‍സ്, ഐ ബി എസ്, ക്വസ്റ്റ് ഗ്ലോബല്‍, ടാറ്റ എലക്‌സി ( ഠമമേലഹഃശെ), എം സ്‌ക്വയ, ആര്‍ ആര്‍ ഡോണേലി, ആര്‍ എം ഇ എസ് ഐ, എന്‍വെസ്റ്റ് നെറ്റ്, ഇ & വൈ, പിറ്റ് സൊല്യൂഷന്‍സ് , നാവിഗേന്റ്, ഒറാക്കിള്‍, ഇന്‍ ആപ്പ്  തുടങ്ങി പ്രമുഖ ഐ ടി കമ്പനികളെല്ലാം ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.


കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

ജനറല്‍ കണ്‍വീനര്‍

സുഹാസ് പി ബി (9744252504)

ജോയിന്റ് കണ്‍വീനര്‍മാര്‍

ഹാഗിന് ഹരിദാസ് (9562613583)
സന്തോഷ് തോമസ് (9995893440)
മണികണ്ഠന്‍ വി എസ് (9388261616)
രഞ്ജിത് ജയരാമന്‍ (9446809415)


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top