17 October Wednesday

പൊരുതും പോളണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


ലോകകപ്പ് യോഗ്യത: എട്ടുതവണ
മികച്ച പ്രകടനം: മൂന്നാംസ്ഥാനം (1974, 1982)
2014 ലോകകപ്പ്: യോഗ്യത നേടിയില്ല
യോഗ്യതാ റൗണ്ട്: യൂറോപ്പ് ഗ്രൂപ്പ് ഇയിൽ ഒന്നാമത്
മത്സരക്രമം: സെനെഗൽ (19), കൊളംബിയ (24), ജപ്പാൻ (28)
പരിശീലകൻ: ആദം നവാവൽക
ക്യാപ്റ്റൻ: റോബർട്ട് ലെവൻഡോവ്സ്കി

പ്രധാന കളിക്കാർ: ലെവൻഡോവ്സ്കി, പീറ്റർ സീലിൻസ്കി, കാമിൽ ഗിൽക്, അർകാദിയസ് മിലിക്, വോജിയെക് സെസെസ്നി
പ്രതീക്ഷിക്കുന്ന ടീം ഘടന (4‐2‐3‐1): സെസെസ്നി, ലൂകാസ് പിസെക്, കാമിൽ ഗിൽക്, മിച്ചെൽ പസ്ദാൻ, മസിയെജ് റൈബസ്, ഗ്രിഗോർസ് ക്രൈചോവിക്, കരോൾ ലിനെറ്റി, യാക്കുബ് ബ്ലാസികോവ്സ്കി, പീറ്റർ സീലിൻസ്കി, കാമിൽ ഗ്രോസിക്കി, ലെവൻഡോവ്സ്കി

റോബർഡോ ലെവൻഡോവ്സ്കിയുടെ സംഘത്തിന് ആദ്യറൗണ്ട് കടക്കാനുള്ള വിഭവങ്ങളുണ്ട്. മികച്ച നിരയാണ്. ലെവൻഡോവ്സ്കിയെ കേന്ദ്രീകരിച്ചാണ് കളി. യോഗ്യതാറൗണ്ടിൽ അടിച്ചുകൂട്ടിയത് 16 ഗോൾ. മുന്നേറ്റത്തിൽ കൂട്ടായി സീലിൻക്സിയുണ്ട്. മധ്യനിരയിൽ ക്രൈചോവിക്കിന്റെ സഹായവും കിട്ടും. അത്ഭുതങ്ങൾ കാട്ടാനുള്ള കരുത്തുണ്ട് പോളണ്ടിന്. ഗോളടിക്കുന്നതിൽ മികവ് പ്രതിരോധത്തിലില്ല എന്നതാണ് പ്രധാന പോരായ്മ. 14 ഗോൾ യോഗ്യതാറൗണ്ടിൽ വഴങ്ങി. സെൻട്രൻൽ ഡിഫഡൻഡർമാരായ ഗിൽക്കും ലൂകാസ് പിസെക്കും മികച്ച കളിക്കാരാണ്.

പക്ഷേ, വശങ്ങളിൽ മികവില്ല. പ്രത്യേകിച്ചും ഇടതുഭാഗം. ഇതിനിടെ മിലിക്കിന്റെ പരിക്കും ആശങ്കയാണ്. മികച്ച കളിക്കാരനായിരുന്ന മിലിക്കിനെ തുടർപരിക്കുകൾ തളർത്തി. ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്. ഗ്രൂപ്പിൽ ജപ്പാൻ, സെനെഗൽ, കൊളംബിയ ടീമുകളാണ് പോളണ്ടിനൊപ്പമുള്ളത്. എല്ലാ മത്സരവും വെല്ലുവിളിയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top