26 September Wednesday

ഐസ്‌ലന്‍ഡിനെ പൂട്ടി നൈജീരിയ (2-0); പ്രീക്വാര്‍ട്ടര്‍ സാധ്യതയുമായി അര്‍ജന്റീന

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

വോള്‍ഗോഗ്രാഡ് > ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഐസ് ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നൈജീരിയ കരുത്തറിയിച്ചു. നൈജീരിയക്ക് വേണ്ടി അഹമ്മദ് മൂസയാണ് ഐസ്‌ലന്‍ഡ് വലകുലുക്കിയത്. 49, 75 മിനുട്ടുകളിലായിരുന്നു ഗോള്‍ നേട്ടം. എന്നാല്‍ 83 ാം മുനുട്ടില്‍ വാറിലൂടെ ഐസ്‌ലന്‍ഡിന് ലഭിച്ച പൈനാല്‍റ്റി സിഗുര്‍ഡ്‌സണ്‍ പാഴാക്കി.

മത്സരത്തില്‍ ഐസ്‌ല‌‌ന്‍ഡ് പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടാം പ്രീക്വാര്‍ട്ടര്‍കാര്‍ ആരാണെന്നാറിയാന്‍ 26 വരെ കാത്തിരിക്കണം. നൈജീരിയന്‍ വിജയത്തിലൂടെ അര്‍ജന്റീനന്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് നേരിയ തിളക്കം വെച്ചിട്ടുണ്ട്.  അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിക്കുകയും ഐസ്‌ലന്‍ഡ് ക്രോയേഷ്യക്കെതിരെ ജയിക്കാതിരിക്കുകയും ചെയ്താല്‍ നോക്കൗട്ടില്‍ കടക്കാം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top