Top
21
Tuesday, November 2017
About UsE-Paper

മത്‌സരത്തിനിടെ കളിയാക്കി, ജെഴ്‌സി നല്‍കാന്‍ തയ്യാറാകാതെ നെയ്‌മര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ: video

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

കളിയാക്കി ചിരിച്ച എതിര്‍ ടീം താരത്തിന് ഹസ്തദാനം നല്‍കാതെ നെയ്‌മര്‍. പാരിസ് സെയിന്റ് ജെര്‍മേയിനും(പിഎസ്ജി) സെല്‍റ്റിക്കും തമ്മില്‍ നടന്ന മത്‌സരത്തിനിടെയാണ് 18 കാരനായ പ്രതിരോധ താരം ആന്തണി റാള്‍സ്‌റ്റനു കൈകൊടുക്കാനും ജഴ്‌സി കൈമാറാനും നെയ്‌മര്‍ വിസമ്മതിച്ചത്. അഞ്ച് ഗോളുകള്‍ക്കാണ് പിഎസ്ജി സെല്‍റ്റിക്കിനെ തകര്‍ത്തത്. മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജി മുന്നിട്ട് നില്‍ക്കുന്ന സമയത്താണ് നെയ്‌മര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിക്കുന്നത്.

കാര്‍ഡ് ലഭിച്ച ഉടന്‍ നെയ്‌മര്‍ റാള്‍സ്‌റ്റനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ നെയ്‌മര്‍ മൂന്ന് എന്ന് കൈകൊണ്ട് കാണിക്കുകയും റാള്‍സ്‌റ്റണ്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കളി പൂര്‍ത്തിയായി പരസ്‌പരം ജെഴ്‌സി കൈമാറുന്ന സമയത്ത് നെയ്‌മര്‍ വസ്‌ത്രം നല്‍കാതിരിക്കുകയും കൈപൊത്തി എന്തോ പറയുന്നതും വീഡിയോയിലുണ്ട്. വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. വംശീയ അധിക്ഷേപമാണ് നെയ്‌മര്‍ക്കെതിരെ നടന്നതെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍  നെയ്‌മര്‍ കലിപ്പ് തീര്‍ത്തതാണെന്നാണ് മറുവാദം

 

Related News

കൂടുതൽ വാർത്തകൾ »

Categories