20 September Thursday

ഫിഫ അഴിമതി ഒരാൾക്ക് കൂടി ജയിൽ ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


ന്യൂയോർക്ക്
ഫിഫയിൽ നടന്ന  അഴിമതിക്കേസിൽ ഒരു മുൻഭാരവാഹിക്ക് കൂടി തടവ്. ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ മുൻ പ്രസിഡന്റ് യുവാൻ ഏഞ്ചൽ നപൗട്ടിനെ ഒമ്പതുവർഷത്തെ തടവിന് ന്യൂയോർക്കിലെ വിചാരണക്കോടതി ശിക്ഷിച്ചു.

ഗൂഢാലോചനയ്ക്കും പണം തട്ടിയെടുത്തതിനുമാണ് ശിക്ഷ. ജയിൽ ശിക്ഷ കൂടാതെ പിഴയും അടയ്ക്കണം. പരാഗ്വേക്കാരനാണ് നപൗട്ട്.  .
 


പ്രധാന വാർത്തകൾ
Top