17 November Saturday

മോസ്കോ കപ്പ് പതിനേഴുകാരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 


മോസ്കോ
2000നുശേഷം ജനിച്ച് വനിതാ ടെന്നീസ് കിരീടം നേടിയ ആദ്യതാരമായി സെർബിയയുടെ ഓൾഗ ഡാനിലോവിച്ച്. മോസ്കോ റിവർ കപ്പ് സ്വന്തമാക്കിയാണ് പതിനേഴുകാരിയായ ഡാനിലോവിച്ച് ചരിത്രംകുറിച്ചത്. ഫൈനലിൽ റഷ്യയുടെ അനസ്താസിയ പൊടപോവയെയാണ് സെർബിയൻ താരം തോൽപ്പിച്ചത് (7‐5, 6‐7, 6‐4). അനസ്താസിയയും പതിനേഴുകാരിയാണ്.  ജൂനിയർ തലത്തിൽ മൂന്ന് ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടങ്ങൾ ഡാനിലോവിച്ച് നേടിയിട്ടുണ്ട്. 2015നുശേഷം വനിതാ കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരിയാണ് ഡാനിലോവിച്ച്.
 

പ്രധാന വാർത്തകൾ
Top