19 September Wednesday

ലോകകപ്പ് ഹോക്കി : ഇറ്റലിക്കെതിരെ ജയിച്ചാൽ ഇന്ത്യ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


ലണ്ടൻ
വനിതാ ലോകകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇടംതേടുന്ന ഇന്ത്യ ക്രോസ് ഓവർ മത്സരത്തിൽ ഇറ്റലിയെ നേരിടും. ജയിച്ചാൽ ഇന്ത്യ ക്വാർട്ടറിൽ കടക്കും. ലോകറാങ്കിങ്ങിൽ 10‐ാം സ്ഥാനത്തുള്ള ഇന്ത്യക്ക് 17‐ാം സ്ഥാനക്കാർക്കെതിരെ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ജയിച്ചാൽ അയർലൻഡാകും എതിരാളികൾ. ഗ്രൂപ്പ്ഘട്ടത്തിലെ തോൽവിക്ക് പകരംവീട്ടാനുള്ള അവസരംകൂടിയാകും അത്.

കഴിഞ്ഞദിവസം രാത്രി നടന്ന മത്സരത്തിൽ ഇന്ത്യ കരുത്തരായ അമേരിക്കയെ സമനിലയിൽ തളച്ചിരുന്നു. ബി ഗ്രൂപ്പിൽ മൂന്നാമതെത്തിയാണ് ഇന്ത്യ ക്രോസ് ഓവറിന് യോഗ്യത നേടിയത്. ഈ ഗ്രൂപ്പിൽനിന്ന് രണ്ട് ജയവുമായി അയർലൻഡ് ക്വാർട്ടറിൽ കടന്നു. ഇന്ത്യ‐അമേരിക്ക മത്സരം സമനിലയായതോടെ ഗ്രൂപ്പിൽ രണ്ടാമതെത്തിയ ഇംഗ്ലണ്ടിനും ക്രോസ് ഓവർ കളിക്കണം. ദക്ഷിണ കൊറിയയുമായുള്ള ക്രോസ് ഓവറിൽ സമനില നേടിയാൽ ഇംഗ്ലണ്ടിന് ക്വാർട്ടറിൽ കടക്കാം. കരുത്തരായ നെതർലൻഡ്സാണ് അവിടെ എതിരാളികൾ. മൂന്നു കളിയിൽനിന്ന് 26 ഗോൾ നേടിയ ടീമാണ് നെതർലൻഡ്സ്.

പ്രധാന വാർത്തകൾ
Top