21 September Friday

അമ്പിൽ കൊരുത്തത് 2 വെള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


ജക്കാർത്ത
അമ്പെയ്ത്തിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് നേരിയ വ്യത്യാസത്തിന് സ്വർണം നഷ്ടമായി. ഇരു വിഭാഗം ഫൈനലിലും ദക്ഷിണ കൊറിയയോട് കീഴടങ്ങിയതോടെ മെഡൽപ്പട്ടികയിലേക്ക് രണ്ടു വെള്ളികൂടി. ലോക ചാമ്പ്യന്മാരായ സംഘങ്ങളോട് രണ്ട് ഫൈനലിലും ഇഞ്ചോടിഞ്ച് പൊരുതിയാണ് ഇന്ത്യ സ്വർണം കൈവിട്ടത്. രജത് ചൗഹാൻ, അഭിഷേക് വർമ, അമൻ സെയ്‌നി എന്നിവരാണ് പുരുഷടീം. വനിതാ ടീം മുസ്‌കാർ കിരാർ, മധുമിത കുമാരി, സുരേഖ വെന്നം എന്നിവരും.
ഷൂട്ടൗട്ടിലേക്കുകടന്ന മത്സരത്തിലാണ് പുരുഷന്മാർ തോൽവി വഴങ്ങിയത്. ഇന്ത്യൻ അമ്പെയ്ത്തുകാർ ലോക ചാമ്പ്യന്മാർക്ക് ഒപ്പത്തിനൊപ്പംനിന്നു.
അവസാനസെറ്റിൽ പതറിയതാണ് വനിതാടീമിന് തിരിച്ചടിയായത്. മൂന്നു പോയിന്റ് വ്യത്യാസത്തിൽ കൊറിയ സ്വർണം എയ്തിട്ടു (228‐231).
 

പ്രധാന വാർത്തകൾ
Top