Top
23
Tuesday, January 2018
About UsE-Paper

ട്യൂറെ വിരമിക്കല്‍ തീരുമാനം മാറ്റി

Thursday Dec 28, 2017
വെബ് ഡെസ്‌ക്‌


ലണ്ടന്‍ > രാജ്യാന്തര ഫുട്ബോളില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഐവറി കോസ്റ്റ് കളിക്കാരന്‍ യായാ ട്യൂറെ. 2016ലാണ് ഈ മുപ്പത്തിനാലുകാരന്‍ ദേശീയ കുപ്പായം അഴിച്ചുവച്ചത്. ഐവറിക്കായി നൂറിലേറെ കളികളില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരുവര്‍ഷത്തിനുശേഷം ഈ മധ്യനിരക്കാരന്‍ തീരുമാനം മാറ്റി. പുതിയ തലമുറയ്ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു ട്യൂറെയുടെ പ്രതികരണം.

Categories