20 July Friday

പണമിറക്കാന്‍ യുണൈറ്റഡിനോട് മൊറീന്യോ

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017


ലണ്ടന്‍ > മാഞ്ചസ്റ്റര്‍ സിറ്റിയെ പിടിച്ചുകെട്ടണമെങ്കില്‍ ഇനിയും പണമൊഴുക്കണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക ഹൊസെ മൊറീന്യോ. യുണൈറ്റഡിനെക്കാള്‍ ഒരു കളി കുറച്ച് കളിച്ച സിറ്റിക്ക് 55 പോയിന്റായി. യുണൈറ്റഡിന് 43ഉം.

സ്ട്രൈക്കര്‍മാര്‍ക്കുള്ള തുക കൊടുത്താണ് സിറ്റി പ്രതിരോധക്കാരെ കൊണ്ടുവന്നതെന്ന് മൊറീന്യോ പറഞ്ഞു. ഇനിയും പണം ചെലവാക്കിയാല്‍ മാത്രമെ സിറ്റിയെ മറികടക്കാനാവൂ എന്നും മൊറീന്യോ ക്ളബ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ 18 മാസത്തില്‍ യുണൈറ്റഡ് 2583 കോടി രൂപയാണ് ചെലവാക്കിയത്.

പ്രധാന വാർത്തകൾ
Top