13 November Tuesday

ഗുണതിലകയ്ക്ക് 6 മത്സര വിലക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


കൊളംബോ
അച്ചടക്കലംഘനം നടത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ ആറ് മത്സരങ്ങളിൽ വിലക്കി. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റേതാണ് തീരുമാനം. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ്പരമ്പരയ്ക്കിടെ ഗുണതിലകയ്ക്കെതിരെ ലൈംഗികാരോപണം ഉയർന്നിരുന്നു. അന്വേഷണം നടക്കുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളിൽനിന്നും ഗുണതിലകയെ വിലക്കുകയും ചെയ്തു. ദക്ഷിണാ്രഫിക്കയുമായുള്ള രണ്ടാം ടെസ്റ്റിന്റെ പ്രതിഫലത്തുകയും ഈ ഇരുപത്തേഴുകാരൻ ശ്രീലങ്കൻ ബോർഡിലേക്ക് നൽകണം.

അച്ചടക്കലംഘനത്തിന് ഇതിനുമുമ്പും ഗുണതിലകയെ ശിക്ഷിച്ചിട്ടുണ്ട്. ഒക്ടോബറിൽ ഇന്ത്യയുമായുള്ള പരമ്പരയ്ക്കിടെയാണ് ആദ്യ സംഭവം. ഒരുവർഷത്തിനുള്ളിൽ രണ്ടാം തവണയും അച്ചടക്കലംഘനം നടത്തിയതിനാണ് വിലക്ക് ആറ് മത്സരങ്ങളിലേക്കായി വർധിച്ചത്.
 

പ്രധാന വാർത്തകൾ
Top