17 November Saturday

ഒന്നാമതാകാൻ ഇംഗ്ലണ്ടും ബൽജിയവും

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

ഹസാർഡ്‌ / ഹാരി കെയ്‌ൻ


കാലിനിൻഗ്രോഡ്
ഗോളടിച്ചുകൂട്ടുന്നതിൽ മത്സരിക്കുന്ന ബൽജിയവും ഇംഗ്ലണ്ടും ജി ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കാൻ ഇന്ന് കൊമ്പുകോർക്കും. ദുർബലരായ എതിരാളികൾക്കെതിരായ മത്സരങ്ങൾക്കുശേഷം ഈ ടീമുകളുടെ യഥാർഥ കരുത്ത് പരിശോധിക്കപ്പെടുന്ന പോരാട്ടം കൂടിയാണിത്.  എല്ലാ മേഖലയിലും ഒന്നാംകിട താരങ്ങളുള്ള ടീമുകളായതിനാൽ മത്സരം തുല്യശക്തികളുടെ പോരാട്ടമാകും. പോയിന്റ് നിലയിലും ഗോൾ ശരാശരിയിലും അടിച്ച ഗോളുകളുടെ എണ്ണത്തിലും ഇരുകൂട്ടരും തുല്യരാണ്. പ്രീക്വാർട്ടർ ഉറപ്പായതിനാൽ ഇരു ടീമുകളും ചില താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. ഗോൾഡൻ ബൂട്ടിനുള്ള മത്സരത്തിൽ മുന്നിലുള്ള നായകൻ ഹാരി കെയ്ൻ കളിച്ചേക്കും. പാനമയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്തെങ്കിലും സൗത്ത്ഗേറ്റ് തൃപ്തനല്ല. മൂന്നു പ്രതിരോധക്കാരിൽത്തന്നെ സൗത്ത്ഗേറ്റ് വിശ്വാസമർപ്പിക്കും. അഞ്ചുപേരാകും മധ്യനിരയിൽ.

മറുവശത്ത് കെവിൻ ഡിബ്രുയ്ൻ, ഹസാർഡ് സഖ്യമാകും ബൽജിയത്തിനായി കളി നിയന്ത്രിക്കുക. പ്രതിരോധത്തിൽ പ്രമുഖരില്ലാത്തത് തലവേദനായാണ്. പരിക്കേറ്റ ലുക്കാക്കുവിന്റെ കാര്യത്തിൽ ആശങ്ക അകന്നിട്ടില്ല.

പ്രധാന വാർത്തകൾ
Top