20 November Tuesday

ബ്രസീൽ പരിശീലകനായി ടിറ്റെ തുടരും

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


സാവോപോളോ
ബ്രസീൽ ഫുട്ബോൾ ടീം പരിശീലകനായി ടിറ്റെ തുടരും. 2022ലെ ഖത്തർ ലോകകപ്പിലും ടിറ്റെ ബ്രസീലിനെ നയിക്കും. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ നാലുവർഷംകൂടി ടിറ്റെയോട് തുടരാൻ ആവശ്യപ്പെട്ടു. 2016ലാണ് ഈ അമ്പത്തേഴുകാരനെ ബ്രസീൽ പരിശീലകനായി നിയമിച്ചത്.

ലോകകപ്പ് ക്വാർട്ടറിൽ ബൽജിയത്തോടു തോറ്റാണ് ബ്രസീൽ പുറത്തായത്. ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റു. തോൽവിയിലും ടീമിന് വിമർശങ്ങൾ കുറവായിരുന്നു. ടിറ്റെയുടെ പരിശീലീനമികവിനെ ബ്രസീൽ അംഗീകരിച്ചു.

ദീർഘകാലത്തേക്കുള്ള പദ്ധതിയാണ് ബ്രസീലിനുള്ളതെന്ന് ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റോജേരിയോ കബോകിയോ പ്രതികരിച്ചു. ടിറ്റെയ്ക്കൊപ്പമുള്ള പരിശീലകസംഘവും തുടരും.

2014ലെ ലോകകപ്പിലെയും പിന്നാലെ നടന്ന കോപ അമേരിക്ക സെന്റനാരിയോയിലും ബ്രസീലിന്റെ മോശം പ്രകടനത്തെത്തുടർന്നാണ് ടിറ്റെ പരിശീലകനായെത്തുന്നത്. ടിറ്റെ ടീമിനെ അടിമുടി മാറ്റി. നിരവധി യുവതാരങ്ങളെ കൊണ്ടുവന്നു. ടിറ്റെയ്ക്ക് കീഴിൽ ബ്രസീൽ ടീം 26 മത്സരം കളിച്ചു. അതിൽ 20ലും ജയമായിരുന്നു. രണ്ട് കളികളിൽ മാത്രമാണ് തോറ്റത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മിന്നുന്ന പ്രകടനമാണ് ബ്രസീൽ നടത്തിയത്. ഗബ്രിയേൽ ജെസ്യൂസിനെയും കാസെമിറോയെയും വളർത്തിയെടുത്തത് ടിറ്റെയായിരുന്നു. ലോകകപ്പിൽ പക്ഷേ, ടിറ്റെയുടെ സംഘത്തിന് പൂർണമായും മികവുകാട്ടാൻ കഴിഞ്ഞില്ല.

പ്രധാന വാർത്തകൾ
Top