25 September Tuesday

ആദിൽ റഷീദ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018



ലണ്ടൻ
സ്പിന്നർ ആദിൽ റഷീദിനെ ഉൾപ്പെടുത്തി ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 2016 ഡിസംബറിനുശേഷമാണ് റഷീദ് ടെസ്റ്റ് ടീമിൽ എത്തുന്നത്. പുതുമുഖ താരം ജാമി പോർട്ടറും 13 അംഗ ടീമിൽ ഉൾപ്പെട്ടു. ആഗസ്ത് ഒന്നിനാണ് ആദ്യ ടെസ്റ്റ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ.

ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് റഷീദിന് ടീമിലേക്കുള്ള വഴിയൊരുക്കിയത്. ആഷസ് പരമ്പരയ്ക്കുശേഷം പുറത്താക്കപ്പെട്ട മറ്റൊരു സ്പിന്നർ മൊയീൻ അലിയും ടീമിലുണ്ട്.
 

പ്രധാന വാർത്തകൾ
Top