21 September Friday

ജയത്തോടെ സൗദി മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


മോസ്കോ
പന്ത്രണ്ടു വർഷത്തിനുശേഷം ലോകകപ്പിനെത്തിയ സൗദി അറേബ്യ തലയുർത്തിയാണ് തിരിച്ചുപറക്കുന്നത്. ഉദ്ഘാടനമത്സരത്തിൽ റഷ്യ എതിരില്ലാത്ത അഞ്ചു ഗോളിനാണ് സൗദിയെ തോൽപ്പിച്ചത്.

ഉറുഗ്വേയോട് ഒരു ഗോളിന് തോൽവിവഴങ്ങിയെങ്കിലും മികച്ച പോരാട്ടം സൗദി പുറത്തെടുത്തു. ആക്രമണത്തിന്റെ മൂർച്ചകൂട്ടാൻ പരിശീലകൻ ജുയാൻ അന്റോണിയ പിസിക്ക് സാധിച്ചു. അവസാന മത്സരത്തിൽ ഈജിപ്തിനെ തകർത്താണ് റഷ്യയിൽനിന്നു മടങ്ങിയത്. 24 വർഷത്തിനുശേഷമാണ് സൗദി ലോകകപ്പിൽ ഒരു മത്സരം ജയിക്കുന്നത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഈജിപ്തിനെ അട്ടിമറിച്ചത്. സൗദി ടീമിലെ എല്ലാവരും പ്രാദേശിക ലീഗുകളിൽ കളിക്കുന്നവരാണ്.
 

പ്രധാന വാർത്തകൾ
Top