25 September Tuesday

കോഹ്ലി വീണ്ടും ഒന്നാംറാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


ന്യൂഡൽഹി
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ഉജ്വല പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി റാങ്കിങ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. കളിജീവിതത്തിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റാണ് (937) കോഹ്ലിക്ക്. റാങ്കിങ് ചരിത്രത്തിൽ ഇതിനുമുകളിൽ പോയിന്റ് നേടിയ 10 കളിക്കാർ മാത്രമേയുള്ളൂ. 961 പോയിന്റുള്ള ഡൊണാൾഡ് ബ്രാഡ്മാനാണ് ഇതിൽ ഒന്നാമത്. വിലക്കുകാരണം പുറത്തുനിൽക്കുന്ന ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തും പത്തുപേരുടെ പട്ടികയിലുണ്ട്. 947 പോയിന്റായിരുന്നു സ്മിത്തിന്്. നിലവിൽ രണ്ടാം റാങ്കിലാണ് സ്മിത്ത്.

ആദ്യ ടെസ്റ്റിലെ പ്രകടനത്തോടെ ഒന്നാം റാങ്കിലെത്തിയതാണ് കോഹ്ലി. എന്നാൽ രണ്ടാം ടെസ്റ്റിൽ മങ്ങിയതോടെ സ്മിത്തിന് പിന്നിലായി. ട്രെന്റ് ബ്രിഡ്ജിൽ രണ്ട് ഇന്നിങ്സിലുമായി 200 റൺനേടി വീണ്ടും കോഹ്ലി ഒന്നാമതെത്തി.

ജയത്തോടെ മറ്റ് ഇന്ത്യൻ താരങ്ങൾക്കും മുന്നേറ്റമുണ്ടായി. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ബൗളർമാരിൽ 23 സ്ഥാനം മെച്ചപ്പെടുത്തി 51‐ാമതെത്തി. ബാറ്റ്സ്മാൻമാരുടെ പട്ടികയിലും ഇതേ സ്ഥാനത്താണ്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ പതിനേഴാമതാണ്. പേസർ ജസ്പ്രീത് ബുമ്ര 37‐ാം റാങ്കിലെത്തി.
 

പ്രധാന വാർത്തകൾ
Top