17 December Monday

മിലാൻ ഡർബിയിൽ ഇന്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 23, 2018


മിലാൻ
ഇറ്റാലിയൻ ലീഗിലെ നാട്ടങ്കത്തിൽ ഇന്റർ മിലാന‌് ജയം. മറുപടിയില്ലാത്ത ഒരുഗോളിനാണ‌് ഇന്റർ എ സി മിലാനെ കീഴടക്കിയത‌്. അർജന്റീനയിൻ മുന്നേറ്റക്കാരൻ മൗറോ ഇക്കാർഡിയാണ‌് പരിക്കുസമയത്ത‌് ഇന്ററിന്റെ വിജയഗോൾ അടിച്ചത‌്. മധ്യനിരക്കാരൻ മതിയാസ് വെസീനോയുടെ ക്രോസ‌് ഇക്കാർഡി ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മാറ്റെയൊ മസാച്ചിയോ എ സി മിലാനായി ഗോൾനേടിയെങ്കിലും റഫറി ഓഫ‌്സൈഡ‌് വിളിച്ചു.
 


പ്രധാന വാർത്തകൾ
Top