25 September Tuesday

യു എസ് ഓപ്പണിൽ സെറീന 17‐ാം സീഡ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018


ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിൽ സെറീന വില്യംസ് 17‐ാം സീഡ്. പ്രസവത്തിനുശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ സെറീന വിംബിൾഡണിന്റെ ഫൈനലിൽ എത്തി. കലാശക്കളിയിൽ ആഞ്ചലീക്വെ കെർബെറോട് തോറ്റു. ഇപ്പോൾ 26‐ാം റാങ്കിലാണ് സെറീന.

വനിതകളിൽ സിമോണ ഹാലെപ്പാണ് യുഎസ് ഓപ്പണിൽ ഒന്നാം സീഡ്. നിലവിലെ ചാമ്പ്യൻ സ്ലൊവാനെ സ്റ്റീഫൻസ് മൂന്നാം സീഡ്. പുരുഷന്മാരിൽ റാഫേൽ നദാൽ ഒന്നാമത്. റോജർ ഫെഡറർ രണ്ടാമത്. നൊവാക് യൊകോവിച്ച് ആറാം സീഡ്.

പ്രധാന വാർത്തകൾ
Top