Top
16
Saturday, December 2017
About UsE-Paper

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റസ്- ബാഴ്സ

Wednesday Nov 22, 2017
വെബ് ഡെസ്‌ക്‌

ടൂറിന്‍ > പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബാഴ്സലോണ ഇന്ന് യുവന്റസിനോട്. ആന്‍ഡെര്‍ലെക്ട്-ബയേണ്‍ മ്യൂണിക്, ബാസെല്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി-സെല്‍റ്റിക്, അത്ലറ്റികോ മാഡ്രിഡ്-റോമ, സ്പോര്‍ടിങ്-ഒളിമ്പിയാകോസ് എന്നിവയാണ് ചാമ്പ്യന്‍സ് ലീഗിലെ മറ്റ് മത്സരങ്ങള്‍.

ടൂറിനില്‍ യുവന്റസിനെ നേരിടുന്ന ബാഴ്സലോണയ്ക്ക് ഒരു പോയിന്റ് മതി ഗ്രൂപ്പ് ഡിയില്‍ ഒന്നാംസ്ഥാനം ഉറപ്പിക്കാന്‍. നാല് കളിയില്‍ 10 പോയിന്റാണ് ബാഴ്സയ്ക്ക്. ഇനി രണ്ട് കളി ശേഷിക്കുന്നു. യുവന്റസിന് ഏഴ് പോയിന്റാണ്. ഇരുടീമും നൌകാമ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു ഗോളിന് ബാഴ്സ ജയിച്ചു.

സ്പാനിഷ് ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുകയാണ് ബാഴ്സ. യുവന്റസിന് പക്ഷേ, ഇറ്റാലിയന്‍ ലീഗില്‍ അടിതെറ്റി. കഴിഞ്ഞ മത്സരത്തില്‍ അവര്‍ സമ്പോറിയയോട് 3-2ന് തോറ്റു. ഇറ്റലിയുടെ ലോകകപ്പ് യോഗ്യതാ റൌണ്ട് തോല്‍വിയെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ജിയാന്‍ല്യൂജി ബുഫണും പ്രതിരോധ കളിക്കാരന്‍ ആന്ദ്രേ ബര്‍സാഗ്ളിയും കളിച്ചിരുന്നില്ല. ഇരുവരും ഇന്നത്തെ കളിയില്‍ തിരിച്ചെത്തും. ഇറ്റാലിയന്‍ ലീഗില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് യുവന്റസ്.

ലെഗെനസിനെ തോല്‍പ്പിച്ചാണ് ബാഴ്സ വരുന്നത്. മൂന്നു ഗോളിന് ജയിച്ചെങ്കിലും ബാഴ്സയുടെ പ്രകടനം തൃപ്തികരമല്ലായിരുന്നു. ലൂയിസ് സുവരാസ് ഗോളിന്റെ വഴിയിലേക്ക് തിരിച്ചെത്തിയത് ബാഴ്സയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. രണ്ടു ഗോളാണ് സുവാരസ് നേടിയത്. നൌകാമ്പില്‍ യുവന്റസിനെതിരെ രണ്ടു ഗോളടിച്ച ലയണല്‍ മെസി മികച്ച പ്രകടനം തുടരുകയാണ്. യുവന്റസിന് പഴയതുപോലെ പ്രതിരോധ കരുത്തില്ല. മുന്നേറ്റത്തില്‍ പൌളോ ഡിബാലയിലാണ് യുവന്റസിന്റെ പ്രതീക്ഷ.

ഗ്രൂപ്പ് സിയില്‍ റോമയെ തോല്‍പ്പിച്ചാല്‍ മാത്രമേ അത്ലറ്റികോയ്ക്ക് നേരിയ സാധ്യതയെങ്കിലും അവശേഷിക്കൂ. നിലവില്‍ മൂന്ന് പോയിന്റുമായി മൂന്നാമതാണ് അത്ലറ്റികോ. എട്ട് പോയിന്റുള്ള റോമ ഒന്നാമതുണ്ട്. ജയിച്ചാല്‍ റോമ പ്രീക്വാര്‍ട്ടറിലെത്തും.ഗ്രൂപ്പ് എയില്‍ ബാസെലിനെ നേരിടുന്ന യുണൈറ്റഡിന് സമനില മതിയാകും പ്രീക്വാര്‍ട്ടറിലെത്താന്‍.

 

Categories