13 November Tuesday
മൂന്നാം ടെസ്റ്റ്, നാലാംദിനം ഇംഗ്ലണ്ട്‌ 8‐241

ഇംഗ്ലണ്ടിനെ തകർത്ത്‌ ബുമ്ര; ഇന്ത്യ ജയത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

ജോസ്‌ ബട്‌ലറെ പുറത്താക്കിയ ജസ്‌പ്രീത്‌ ബുമ്രയുടെ ആഹ്ലാദം

ട്രെന്റ് ബ്രിഡ്ജ് > ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിൽ ഇന്ത്യ ജയപ്രതീക്ഷയിൽ. 521 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട്‌ നാലാംദിനം രണ്ടാം ഇന്നിങ്സിൽ ഒൻപത്‌ വിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന നിലയിലാണ്‌. 280 റൺസിന്‌ പിന്നിലാണ്‌ ഇംഗ്ലണ്ട്‌. ഇന്ത്യക്കു വേണ്ടി ജസ്‌പ്രീത്‌ ബുമ്ര അഞ്ച്‌ വിക്കറ്റെടുത്തു. 106 റണ്ണെടുത്ത ജോസ്‌ ബട്‌ലറാണ്‌ ഇംഗ്ലണ്ടിനുവേണ്ടി പൊരുതിയത്‌. 60 റണ്ണുമായി ബെൻ സ്‌റ്റോക്‌സ്‌ ക്രീസിലുണ്ട്‌. സ്കോർ: ഇന്ത്യ 329, 7‐352 ഡി., ഇംഗ്ലണ്ട് 161, 8‐241.

വിക്കറ്റ്‌ നഷ്ടമില്ലാതെ 23 റണ്ണെന്ന നിലയിൽ കളി ആരംഭിച്ച ഇംഗ്ലണ്ട്‌ നാലാംദിനം തുടക്കത്തിൽതന്നെ തകർന്നു. 39 റൺ കൂട്ടിച്ചേർക്കുന്നതിനിടെ നാലുമുൻനിര ബാറ്റ്സ്മാർ കൂടാരം കയറി. ഇശാന്ത് ശർമയാണ് ഇംഗ്ലണ്ടിന് ആദ്യപ്രഹരംനൽകിയത്. ആദ്യഓവറിൽ തന്നെ കീറ്റൺ ജെനിങ്സിനെ (13) പുറത്താക്കി.  ഇംഗ്ലീഷ് ഓപ്പണറെ ഇശാന്ത് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ 17 റണ്ണെടുത്ത അലസ്റ്റയർ കുക്കിനെയും ഇശാന്ത് മടക്കി. ലോകേഷ് രാഹുലാൽ കുക്കിനെ കൈയിലൊതുക്കി. നിലയുറപ്പിക്കുന്നതിനുമുമ്പുതന്നെ ക്യാപ്റ്റൻ ജോ റൂട്ടിനെയും ഒല്ലീ പോപ്പിനെയും തുടരെ ഇന്ത്യ പേസർമാർ പുറത്താക്കി. റൂട്ടിനെ (13) ജസ്പ്രീത് ബുമ്ര പുറത്താക്കി. രണ്ടാം സ്ലിപ്പിൽ മിന്നുന്നൊരു നീക്കത്തിലൂടെ രാഹുൽ റൂട്ടിനെ പിടിയിലൊതുക്കി.  മുഹമ്മദ് ഷമി എറിഞ്ഞ അടുത്ത ഓവറിൽ പോപ്പും കൂടാരം കയറി. മൂന്നാം സ്ലിപ്പിൽ ഉശിരൻ ക്യാച്ചിലൂടെ വിരാട് കോഹ്ലിയാണ് പോപ്പിനെ (16) മടക്കിയത്. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ബട്ലർ‐സ്റ്റോക്സ് കൂട്ടുകെട്ടാണ് ഇംഗ്ലീഷുകാരെ വൻതകർച്ചയിൽനിന്ന് രക്ഷിച്ചത്. തുടക്കത്തിലെ പന്ത് ബട്ലർക്ക് ജീവൻ നീട്ടിനൽകിയത് തിരിച്ചടിയായി. ബുമ്ര എറിഞ്ഞ ഇരുപത്താറാമത്തെ ഓവറിലെ നാലാംപന്തിൽ ബട്ലറെ  ഋഷഭ് പന്ത് വിട്ടുകളഞ്ഞു.

പിച്ചിൽ ഈർപ്പം നഷ്ടമായതോടെ പേസർമാർക്ക് സ്വിങ് കിട്ടിയില്ല. പൂർണമായും പിച്ച് ബാറ്റിങ്ങിന് അനുകൂലമായി. ബ്ടലറും സ്റ്റോക്സും സമ്മർദ്ദമില്ലാതെ ബാറ്റ്വീശി. കോഹ്ലി ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പരിക്കിന്റെ അസ്വസ്ഥതയിലുള്ള സ്പിന്നർ ആർ അശ്വിനും ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരെ കാര്യമായി പരീക്ഷിക്കാൻ കഴിഞ്ഞില്ല.
ഷമിയുടെ ഓവറിൽ തുടർച്ചയായി ബൗണ്ടറികൾ പായിച്ചാണ് ബട്ലർ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ സെഞ്ചുറി തികച്ചത്. അഞ്ചാം വിക്കറ്റിൽ ബട്ലറും സ്റ്റോക്സും ചേർന്ന് 169 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അപകടരകമായി മുന്നേറിയ ഈ സഖ്യത്തെ പുത്തൻ പന്തിൽ ബുമ്ര വേർപിരിച്ചു. ബട്‌ലറെ വിക്കറ്റിന്‌ മുന്നിൽ കുരുക്കി. പിന്നാലെ ജോണി ബെയർസ്‌റ്റോയുടെ കുറ്റി പിഴുതു. ക്രിസ്‌ വോക്‌സിനെ (4) ഋഷഭ്‌ പന്തിന്റെ കൈകളിലെത്തിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top