20 September Thursday

സൺ ഗോളിൽ കൊറിയ മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


ജക്കാർത്ത
സൺ ഹ്യുങ്മിൻ നേടിയ ഗോളിൽ കിർഗിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണ കൊറിയ ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. കൊറിയൻ ടീമിലെ ഏക മുതിർന്ന കളിക്കാരനാണ് ഈ ടോട്ടനം ഹോട്സ്പർ താരം. അണ്ടർ 23 ടീമിനെയാണ് കൊറിയ ഇറക്കിയത്. സൺ ഇറങ്ങാത്ത മലേഷ്യയുമായുള്ള കളിയിൽ കൊറിയ തോറ്റിരുന്നു. നിലവിലെ ചാമ്പ്യൻമാരാണ് കൊറിയ.
 

പ്രധാന വാർത്തകൾ
Top