20 September Thursday

റഫറിക്കെതിരെ ഈജിപ്ത് പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


മോസ്‌കോ
ലോകകപ്പിൽ റഷ്യക്കെതിരായ മത്സരത്തിൽ പെനൽറ്റി നിഷേധിച്ച പരാഗ്വേ റഫറി എൻറിക്യൂ കസേഴ്‌സിനെതിരെ ഈജിപ്ത് ഫിഫയ്ക്ക് പരാതി നൽകി. മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളിന് ഈജിപ്ത് തോറ്റു.

രണ്ടാം പകുതിയിൽ ഈജിപതിന്റെ മാർവാൻ മോഹ്‌സെനെ റഷ്യൻ പ്രതിരോധതാരം ഇല്യ കുടെപോവ ബോക്‌സിൽ വീഴ്ത്തി. എന്നാൽ, പെനൽറ്റി നിഷേധിച്ച റഫറി, വീഡിയോസഹായ സംവിധാനം (വാർ) ഉപയോഗിക്കാനും തയ്യാറായില്ല. തുടർന്നാണ് പരാതിയുമായി ഈജിപ്ത് രംഗത്തെത്തിയത്.
 

പ്രധാന വാർത്തകൾ
Top