Top
21
Monday, August 2017
About UsE-Paper

ആദ്യപാദത്തിലെ തോല്‍വി പഴിച്ച് എന്റിക്വെ

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

നൌകാമ്പ് > ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായതിന്റെ കാരണം യുവന്റസിനോടുള്ള ആദ്യപാദത്തിലെ മോശം പ്രകടനമെന്ന് ലൂയിസ് എന്റിക്വെ. രണ്ടാം പാദത്തില്‍ ബാഴ്സ യുവന്റസിനോട് ഗോളടിക്കാതെ കുരുങ്ങി.

യുവന്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ബാഴ്സയുടെ വിധിയെഴുതി. മോശം പ്രകടനമാണ് അത്. ആ പ്രകടനമാണ് ഈ പുറത്താകലിനുപിന്നില്‍- എന്റിക്വെ പറഞ്ഞു. മൂന്നു ഗോളിനാണ് ബാഴ്സ ആദ്യപാദത്തില്‍ തോറ്റത്. പ്രതിരോധത്തിലെ പിഴവുകളായിരുന്നു കാരണം.

വേദനയുണ്ട്. പക്ഷേ, ആരെയും പഴിക്കാനില്ല. നിരന്തരം ഞങ്ങള്‍ ശ്രമിച്ചു. അവസാനംവരെ പൊരുതി. അവസരങ്ങളുണ്ടാക്കി. ഒന്നും ഫലത്തിലെത്തിയില്ല. ജയിക്കാത്തതില്‍ നിരാശയുണ്ട്. എല്ലാ കരുത്തുപയോഗിച്ചിട്ടും ഗോളിലേക്കുള്ള വഴി മാത്രം തുറന്നില്ല- എന്റിക്വെ മത്സരശേഷം പ്രതികരിച്ചു.

Categories