Top
19
Thursday, October 2017
About UsE-Paper
ബംഗാളിന് ജയം, ഗോവയും സെമിയില്‍

ജയം തുടരാന്‍ കേരളം

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

മഡ്ഗാവ്> സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഒന്നാംസ്ഥാനക്കാരായി സെമിയിലേക്ക് കുതിക്കാന്‍ കേരളം ഇന്നിറങ്ങും. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ മിസോറം റെയില്‍വേസിനെ നേരിടും. ഗ്രൂപ്പ് എയില്‍ മേഘാലയത്തെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ബംഗാള്‍ ഒന്നാംസ്ഥാനക്കാരായി മുന്നേറി. ഗോവ സര്‍വീസസിനെ 2-1ന് മറികടന്ന് സെമി ഉറപ്പിച്ചു. സെമിയില്‍ കേരളത്തിന് ഗോവയായിരിക്കും എതിരാളികള്‍. 23നാണ് സെമി. 

കഴിഞ്ഞ കളിയില്‍ മിസോറമിനെ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ശേഷിച്ച ഒരു സ്ഥാനത്തിനായി നാല് ടീമുകള്‍ രംഗത്തുണ്ട്. പഞ്ചാബിന്റെ മത്സരങ്ങള്‍ അവസാനിച്ചു. അഞ്ച് പോയിന്റാണ് പഞ്ചാബിനുള്ളത്. മിസോറമിന് ഇന്ന് റെയില്‍വേസാണ് എതിരാളികള്‍. അഞ്ച് പോയിന്റാണ് മിസോറമിന്. ഇന്ന് റെയില്‍വേസിനെ തോല്‍പ്പിച്ച് മിസോറമിന് സെമിയിലേക്ക് മുന്നേറാം. സമനില പിടിച്ചാലും സാധ്യതയുണ്ട്. റെയില്‍വേസിന് ഒരു ജയമാണുള്ളത്. ജയിച്ചാല്‍ റെയില്‍വേസിനും സെമി പ്രതീക്ഷിക്കാം. കേരളത്തെ തോല്‍പ്പിച്ചാല്‍ മഹാരാഷ്ട്രയ്ക്കും വഴിതെളിയും. മിസോറം തോറ്റാല്‍മാത്രമേ മഹാരാഷ്ട്രയ്ക്ക് സാധ്യതയുള്ളൂ. ഗോള്‍വ്യത്യാസവും നിര്‍ണായകമാകും.

കരുത്തരായ മിസോറമിനെതിരെ നേടിയ ആധികാരിക ജയം കേരളത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. മഹാരാഷ്ട്രയെ നിസ്സാരമായി കാണില്ല കേരളം. പഞ്ചാബിനെ വീഴ്ത്തിയവരാണ് മഹാരാഷ്ട്ര. ഗ്രൂപ്പില്‍നിന്ന് ഒന്നാംസ്ഥാനക്കാരായിത്തന്നെ കേരളം സെമിയിലേക്കു മുന്നേറും. തോറ്റാലും കേരളത്തിന്റെ ഒന്നാംസ്ഥാനത്തിന് ഭീഷണിയാകില്ല. മിസോറം റെയില്‍വേസിനെ മികച്ച ഗോള്‍വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍മാത്രമാണ് മറിച്ചുസംഭവിക്കുക.

ഗ്രൂപ്പ് എയില്‍ മേഘാലയത്തിനെതിരെ ബംഗാളിനുവേണ്ടി മന്‍വീറും റൊണാള്‍ഡും ഗോള്‍ നേടി. മൂന്ന് കളി ജയിച്ച ബംഗാള്‍ ഒരെണ്ണത്തില്‍ സമനില വഴങ്ങി.
സര്‍വീസസിനെതിരെ ഒരു ഗോള്‍ വഴങ്ങിയതിനുശേഷമായിരുന്നു ഗോവയുടെ തിരിച്ചുവരവ്. അര്‍ജുന്‍ ടുഡുവിലൂടെ സര്‍വീസസ് മുന്നിലെത്തി.  ഇടവേളയ്ക്കുശേഷം സര്‍വീസസ് ക്യാപ്റ്റന രാരി രാജ് രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തായി. പിന്നാലെ ഗോവയ്ക്കായി അകേരാജ് മാര്‍ട്ടിന്‍സ് ഗോളടിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ കജേതേന്‍ ഫെര്‍ണാണ്ടസ് ജയവും കുറിച്ചു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Categories