Top
19
Friday, January 2018
About UsE-Paper

ഡി ബ്രയ്ന്‍ കരാര്‍ നീട്ടും

Wednesday Dec 20, 2017
വെബ് ഡെസ്‌ക്‌


ലണ്ടന്‍ > ബല്‍ജിയത്തിന്റെ മധ്യനിര കളിക്കാരന്‍ കെവിന്‍ ഡി ബ്രയ്നുമായി കരാര്‍ പുതുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരുങ്ങുന്നു. ദീര്‍ഘകാലത്തേക്ക് ഡി ബ്രയ്നെ നിലനിര്‍ത്താനാണ് സിറ്റിയുടെ ശ്രമം. ജര്‍മന്‍ ക്ളബ് വൂള്‍ഫ്സ്ബര്‍ഗില്‍നിന്ന് 2015ലാണ് ഈ ഇരുപത്താറുകാരന്‍ സിറ്റിയിലെത്തിയത്. ആറുവര്‍ഷത്തേക്കാണ് കരാര്‍. 2024 വരെ ഡി ബ്രയ്നെ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിറ്റി. ടീമില്‍ തുടരാന്‍ ഈ ബല്‍ജിയംകാരനും ആഗ്രഹമുണ്ട്.

ഈ സീസണില്‍ സിറ്റിയുടെ കുതിപ്പിനു പിന്നില്‍ ഡി ബ്രയ്ന്റെ നിര്‍ണായക സ്വാധീനമുണ്ട്. നിലവില്‍ ഒന്നാംസ്ഥാനത്ത് 11 പോയിന്റിന്റെ ലീഡുണ്ട് സിറ്റിക്ക്. കരാര്‍ പുതുക്കിയാല്‍ ഡി ബ്രയ്ന്റെ ശമ്പളം ഇരട്ടിയാകും. പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുമായുള്ള കരാര്‍ പുതുക്കാനും സിറ്റി ഒരുങ്ങുന്നുണ്ട്.

Categories