16 November Friday

മെസി വിരമിക്കരുത്: ടെവെസ്

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


ബ്യൂണസ് ഐറിസ്
ലയണൽ മെസി വിരമിക്കരുതെന്ന് മുൻ അർജന്റീന താരം കാർലോസ് ടെവെസ്. ലോകകപ്പ് ഫുട്ബോളിനുശേഷം രാജ്യാന്തര മത്സരങ്ങളിൽനിന്നു വിരമിക്കുമെന്ന് മെസി സൂചന നൽകിയിരുന്നു. ലോകകപ്പിൽ അർജന്റീനയുടെ പ്രകടനം മോശമായിരുന്നു. പ്രീക്വാർട്ടറിൽ പുറത്തായി. നാല് കളിയിൽ രണ്ടിലും തോറ്റു. മെസി ഒരു ഗോൾ മാത്രമാണ് നേടിയത്.

‘മെസി അർജന്റീനയുടെ ആത്മാവാണ്. മെസിക്ക് സഹകളിക്കാർ കൂടുതൽ പിന്തുണ നൽകണം. സന്തോഷം നൽകണം. കളിക്കാരനെന്ന നിലയിലും അർജന്റീനക്കാരനെന്ന നിലയിലും ഞാൻ മെസിയോട് ആവശ്യപ്പെടുകയാണ്. വിരമിക്കരുത്. ഞങ്ങൾക്ക് മെസിയെ വേണം. കഴിയുന്നത്രയും കാലം ഞങ്ങൾക്കുവേണ്ടി കളിക്കണം. ഇപ്പോൾ വിശ്രമിക്കൂ, എന്നിട്ട് ഉചിത തീരുമാനം കൈക്കൊള്ളൂ’‐ ടെവെസ് പറഞ്ഞു.

ടെവെസ്‌ ബൊക്കാ ജൂനിേയഴ്‌സിനാണ്‌ കളിക്കുന്നത്‌.
 

പ്രധാന വാർത്തകൾ
Top