Top
24
Saturday, June 2017
About UsE-Paper

കൊല്‍ക്കത്ത 107ന് പുറത്ത്

Saturday May 20, 2017
വെബ് ഡെസ്‌ക്‌

ബംഗളൂരു > ഐപിഎലില്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 108 റണ്‍ ലക്ഷ്യം വച്ചു. ആദ്യം ബാറ്റ്ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 107 റണ്‍ നേടി. ടോസ് നേടിയ മുംബൈ, കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

മുംബൈക്കു മുന്നില്‍ പതറിയ കൊല്‍ക്കത്തയെ ഇഷാങ്ക് ജഗ്ഗിയും (31 പന്തില്‍ 28) സൂര്യകുമാര്‍ യാദവുമാണ് (25 പന്തില്‍ 31) കളിയിലേക്ക് തിരികെയെത്തിച്ചത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ ക്രിസ് ലിന്നിനെ (8 പന്തില്‍ 4) നഷ്ടമായ കൊല്‍ക്കത്തയ്ക്ക് അഞ്ചാം ഓവറില്‍ സുനില്‍ നരെയ്നെയും (10 പന്തില്‍ 10) നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ ഉത്തപ്പയും (3 പന്തില്‍ 1) പുറത്തായി. ഏഴാം ഓവറില്‍ ക്യാപ്റ്റന്‍ ഗംഭീറും (15 പന്തില്‍ 12) ഗ്രാന്‍ഡ്ഹോമും (1 പന്തില്‍ 0) അടുത്തടുത്ത പന്തുകളില്‍ പുറത്തായി.

കരണ്‍ ശര്‍മയും (നാലു വിക്കറ്റ്) ബുംറയും (മൂന്നു വിക്കറ്റ്) കൊല്‍ത്തയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചു. മിച്ചല്‍ ജോണ്‍സണ്‍ രണ്ടു വിക്കറ്റും മലിംഗ ഒരു വിക്കറ്റും വീഴ്ത്തി.

Categories