Top
22
Thursday, June 2017
About UsE-Paper

ഹോക്കിയില്‍ 7-1ന് ഇന്ത്യ

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍ > ക്രിക്കറ്റില്‍ തോറ്റെങ്കിലും ഹോക്കിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ലോക ലീഗ് സെമി ഫൈനല്‍സിലെ മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെ ഒന്നിനെതിരെ ഏഴുഗോളിന് തകര്‍ത്തു. ഇതോടെ ഗ്രൂപ്പ് ബിയില്‍ ഒമ്പതു പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. പാകിസ്ഥാന് പോയിന്റില്ല. ജയം ഇന്ത്യയുടെ ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പാക്കി.

പാകിസ്ഥാനെതിരെ ആത്മവിശ്വാസത്തോടെ ഇന്ത്യ തുടങ്ങി. തല്‍വിന്ദര്‍സിങ്ങും ആകാശ്ദീപ്സിങ്ങും ഹര്‍മന്‍പ്രീത്സിങ്ങും ഇരട്ടഗോള്‍ നേടി. പര്‍ദീപ് മോര്‍ പട്ടിക തികച്ചു.
പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് ഇന്ത്യയുടെ ആദ്യ ഗോള്‍. ആദ്യ പകുതിയില്‍ രണ്ടു ഗോള്‍കൂടി ഇന്ത്യ നേടി. രണ്ടും തല്‍വിന്ദറിന്റെ വകയായിരുന്നു.

ഇടവേളയ്ക്കുശേഷം ഇന്ത്യ കൂടുതല്‍ ആക്രമിച്ചുകളിച്ചു. ഹര്‍മന്‍പ്രീതിന്റെ രണ്ടാം ഗോള്‍ സ്കോര്‍ 4-0ലെത്തിച്ചു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനഘട്ടത്തില്‍ ആകാശ്ദീപ്സിങ് ഇന്ത്യയുടെ ലീഡുയര്‍ത്തി. പാകിസ്ഥാന്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു. നാലാം ക്വാര്‍ട്ടറില്‍ പര്‍ദീപിന്റെ ഗോളിലൂടെ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു. ഉമര്‍ ബുട്ട ഒരെണ്ണം തിരിച്ചടിച്ചെങ്കിലും പാകിസ്ഥാന് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. കളിയുടെ അവസാനനിമിഷം ആകാശ്ദീപിലൂടെ ഇന്ത്യ കൂറ്റന്‍ ജയം പൂര്‍ത്തിയാക്കി.

Categories