Top
24
Wednesday, May 2017
About UsE-Paper

യുവന്റസിന് ഇറ്റാലിയന്‍ കപ്പ്

Friday May 19, 2017
വെബ് ഡെസ്‌ക്‌

റോം > ലാസിയോയെ മടക്കമില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി യുവന്റസ് ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് യുവന്റസ് ഈ കിരീടം നേടിയത്.

ഇറ്റാലിയന്‍ ലീഗില്‍ ചാമ്പ്യന്‍പദവിക്ക് തൊട്ടടുത്താണ് യുവന്റസ്. ജൂണ്‍ മൂന്നിന് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ അവര്‍ റയല്‍ മാഡ്രിഡിനെ നേരിടും. ഹാട്രിക് കിരീടത്തിനരികിലാണ് യുവന്റസ്.

 

ഡാനി ആല്‍വേസും ലിയോനാര്‍ഡോ ബൊനൂച്ചിയും നേടിയ ഗോളുകളിലാണ് യുവന്റസ് ലാസിയോയുടെ കഥ കഴിച്ചത്. ലീഗില്‍ യുവന്റസിനെക്കാള്‍ 15 പോയിന്റ് പിന്നിലാണെങ്കിലും ലാസിയോ ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലില്‍ പൊരുതിക്കൊണ്ടാണ് കീഴടങ്ങിയത്. കളിയുടെ തുടക്കത്തില്‍തന്നെ കെയ്റ്റ ബാല്‍ഡെയുടെ അടി യുവന്റസ് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്കുപോയി. ബുഫണിന് പകരം നെറ്റയാണ് യുവന്റസിന്റെ ഗോള്‍വല കാക്കാന്‍ ഇറങ്ങിയത്.

 

ബാല്‍ഡെയുടെ ശ്രമം യുവന്റസിനെ തട്ടിയുണര്‍ത്തി. കളി യുവന്റസിന്റെ കൈയിലായി. പാവ്ലോ ഡൈബാലയും ഗൊണ്‍സാലൊ ഹിഗ്വെയ്നും മുന്നേറ്റത്തില്‍ നിറഞ്ഞു. ലാസിയോ ഗോള്‍മുഖത്തേക്ക് പന്ത് പറന്നെത്തി. 12-ാം മിനിറ്റില്‍ ലാസിയോ വഴങ്ങി. ഡാനി ആല്‍വേസാണ് പോസ്റ്റിനരികില്‍നിന്ന് പന്ത് വലയിലേക്കുതൊടുത്തത്. ഇടവേളയ്ക്ക് പിരിയുംമുമ്പെ രണ്ടാം ഗോളും അടിച്ച് യുവന്റസ് കിരീടം ഉറപ്പിച്ചു. കോര്‍ണറില്‍നിന്നായിരുന്നു ഈ ഗോള്‍. ഡൈബാലയെടുത്ത കിക്ക് പോസ്റ്റിനുമുന്നില്‍ ഉയര്‍ന്നുചാടി അലക്സ് സാന്‍ഡ്രോ ബൊനൂച്ചിക്ക് നല്‍കി. ബൊനൂച്ചിക്ക് പന്ത് ഒന്ന് തട്ടിയിട്ടാല്‍ മതിയായിരുന്നു.

Categories