13 November Tuesday

സെറീന ആദ്യ 30ൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018


ലണ്ടൻ
വിംബിൾഡൺ റണ്ണറപ്പായ സെറീന വില്യംസ് ടെന്നീസ് റാങ്കിങ്ങിൽ ആദ്യ 30നകത്ത് ഇടം പിടിച്ചു. 183‐ാമതായിരുന്നു സെറീന. വിംബിൾഡണിലെ രണ്ടാംസ്ഥാനമാണ് റാങ്കിങ്ങിൽ സെറീനയ്ക്ക് വൻകുതിപ്പ് നൽകിയത്.

അമ്മയായതിന് ശേഷം സെറീനയുടെ നാലാം ടൂർണമെന്റായിരുന്നു വിംബിൾഡൺ. മുപ്പത്താറുകാരിയാണ് സെറീന. റുമാനിയയുടെ സിമോണ ഹാലെപാണ് ഒന്നാമത്.

പുരുഷന്മാരിൽ റാഫേൽ നദാൽ ഒന്നാമത് തുടർന്നു. റോജർ ഫെഡറർ രണ്ടാമത്.

പ്രധാന വാർത്തകൾ
Top