Top
21
Friday, July 2017
About UsE-Paper

അഖിലേന്ത്യാ സര്‍വകലാശാല ഫുട്ബോള്‍ : കലിക്കറ്റ് ചാമ്പ്യന്‍മാര്‍

Saturday Feb 18, 2017
വെബ് ഡെസ്‌ക്‌

തേഞ്ഞിപ്പലം > അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ കിരീടം കലിക്കറ്റിന്. ബംഗാളിലെ മിഡ്നാപുര്‍ വിദ്യാസാഗര്‍ സര്‍വകലാശാലയില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് പഞ്ചാബ് സര്‍വകലാശാലയെ കീഴടക്കിയാണ് കലിക്കറ്റ്  സര്‍ അശുതോഷ് മുഖര്‍ജി ഷീല്‍ഡ് ഉയര്‍ത്തിയത്.

നിലവിലുള്ള ജേതാക്കളായ പഞ്ചാബും കലിക്കറ്റും തമ്മിലുള്ള മത്സരം വാശിയേറിയതായിരുന്നു. കലിക്കറ്റിനുവേണ്ടി വടക്കാഞ്ചേരി വ്യാസ കോളേജിലെ പി എ നാസറാണ് ഇരു ഗോളും നേടിയത്. 62-ാം മിനിറ്റിലും 68-ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. 78-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ പഞ്ചാബ് ഒരു ഗോള്‍ മടക്കി. നാല് മിനിറ്റിനുശേഷം കലിക്കറ്റിന് പെനല്‍റ്റി ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. മുന്‍ ഇന്ത്യന്‍താരം പത്മശ്രീ പി കെ ബാനര്‍ജി ഷീല്‍ഡ് സമ്മാനിച്ചു.

കലിക്കറ്റ് ടീം: ക്യാപ്റ്റന്‍- വൈ പി മുഹമ്മദ് ഷെറീഫ്, കെ ഒ ജിയാദ് ഹസന്‍, യു എന്‍ സന്ദീപ്, ടി പി അമല്‍, എ എസ് ആഷിഖ്, വി സി അനൂപ്, ടി സുഹൈല്‍, എ കെ ഹമീം ജമാല്‍, പി എ അജ്മല്‍, പി മുഹമ്മദ് സാബിത്, അര്‍ജുന്‍ ജയരാജ്, ഷിഹാദ് നെല്ലിപറമ്പന്‍, മുഹമ്മദ് അനസ് റഹ്മാന്‍, വി കെ അഫ്സല്‍, കെ വി അഭിനവ്, കെ ആര്‍ മുഹമ്മദ് ഷെബിന്‍, ജിബിന്‍ ദേവസ്യ, ജിസ് ജീസസ് ജോസ്, പി എം അന്‍വര്‍ സാദത്ത്, പി എ നാസര്‍. സതീവന്‍ ബാലന്‍ കോച്ചും മുഹമ്മദ് ഷെഫീഖ് അസിസ്റ്റന്റ് കോച്ചുമാണ്. ഡോ. കെ എസ് ഹരിദയാലാണ് മാനേജര്‍.

Categories