15 November Thursday

സാമ്പവോളി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

മോസ്കോ > അർജന്റീന ഫുട്ബോൾ ടീം പരിശീലകൻ ഹോർജെ സാമ്പവോളി രാജിവച്ചു. ദേശീയ ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് സാമ്പവോളി സ്ഥാനമൊഴിഞ്ഞത്. 2017 മേയിലാണ് അമ്പത്തെട്ടുകാരനായ സാമ്പവോളി ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.

ലോകകപ്പിലെ അർജന്റീനയുടെ മോശം പ്രകടനത്തെത്തുടർന്ന് സാമ്പവോളിയെ പുറത്താക്കണമെന്ന് കളിക്കാർ ആവശ്യപ്പെട്ടിരുന്നു. ലോകകപ്പിൽ നൈജീരിയയോടു മാത്രമാണ് അർജന്റീന ജയിച്ചത്. ഈ രീതിയിലാണ് ടീം കളിക്കുന്നതെങ്കിൽ സാമ്പവോളിക്ക് അർജന്റീനയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ലോകകപ്പിനിടെ മാറഡോണ വിമർശിച്ചിരുന്നു. സഹപരിശീലകരായ ഹോർജെ ഡിസിയോയും മത്തിയാസ് മന്നയും സാമ്പവോളിക്കൊപ്പം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്.
 

പ്രധാന വാർത്തകൾ
Top