22 November Thursday

പെലെ , ഇതാ എംബാപ്പെ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

ലോകകപ്പ്‌ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഫ്രാൻസിന്റെ നാലാംഗോൾ നേടിയ എംബാപ്പെയുടെ ആഹ്ലാദം


19 വയസ്സും 208 ദിവസവുമാണ് കിലിയൻ എംബാപ്പെയുടെ പ്രായം. ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യയുടെ വലയിലേക്ക് എംബാപ്പെയുടെ കാലിൽനിന്ന് വെടിയുണ്ട പാഞ്ഞു. പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം.

  1958 ലോകകപ്പിൽ സ്വീഡനെതിരെ ഗോളടിക്കുമ്പോൾ പെലെയ്ക്ക് പ്രായം 17 വയസ്സും 249 ദിവസവും. 60 വർഷത്തിനുശേഷം മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ മറ്റൊരു സൂര്യൻ ഉദിച്ചു.

ഫൈനലിൽ എംബാപ്പെയുടെ കാലിൽ പന്ത് കിട്ടുമ്പോഴൊക്കെ ക്രൊയേഷ്യൻ പ്രതിരോധം വിറച്ചു. ഡൊമൊഗോയ് വിദയും സ്ട്രിനിച്ചും എംബാപ്പെയ്ക്കൊപ്പം ഓടിയെത്താൻ വിഷമിച്ചു. 65‐ാം മിനിറ്റിൽ 22 വാരനിന്നുള്ള എംബാപ്പെയുടെ കരുത്തുറ്റ അടി ക്രൊയേഷ്യയുടെ വലയിൽ തറഞ്ഞു.

പ്രധാന വാർത്തകൾ
Top